ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഅസ്ലം ഫറോക്ക് (പ്രസി.), ഷാരി ജോൺ (ജന. സെക്ര.), മധുസൂദനൻ (ട്രഷ.)
ദമ്മാം: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം റീജനൽ കമ്മിറ്റി നിയോഗിച്ച വരണാധികാരികളായ റഫീഖ് കൂട്ടിലങ്ങാടി, ഹനീഫ് റാവുത്തർ, ഷംസു കൊല്ലം എന്നിവർ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു.
അസ്ലം ഫറോക്ക് (പ്രസി.), അസീസ് മുണ്ടത്ത്, മനോജ് കുമാർ (വൈ. പ്രസി.), ഷാരി ജോൺ (ജന. സെക്ര., സംഘടന ചുമതല), സലീം ഒള്ളവണ്ണ (ജന. സെക്ര.), നിഷാദ് ഫറോക്, ഹസൻ തമീൻ, അബ്ദുൽ ഷാഫിർ (ജോ. സെക്ര.), മധുസൂദനൻ (ട്രഷ.), ജാബിർ ഗിയാസ് (ജോ. ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
അബ്ദുൽ റഷീദ്, മുഹമ്മദ് അലി എന്നിവർ റീജനൽ കമ്മിറ്റി പ്രതിനിധികളായും അദ്നാൻ, പി.എ. നജ്റുദ്ദീൻ, അഷ്റഫ് കോവൂർ, ജാസി കരുവന്തിരുത്തി, റഹീസ് അബൂബക്കർ, ഡോ. ഇസ്മാഈൽ, ബാബു മംഗലശ്ശേരി, നഷീദ്, ഗഫൂർ വടകര, ഗീത മധുസൂദനൻ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളുമായി തെരഞ്ഞെടുക്കപ്പെട്ടു.

