ദമ്മാം ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsസുരേഷ് റാവുത്തർ (പ്രസി), ഷിനാസ് (ജന. സെക്ര), ഷാനവാസ് ഖാൻ (ട്രഷ)
ദമ്മാം: ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റിയുടെ സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയായി. റെഡ് ടേബ്ൾ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ റീജനൽ കമ്മിറ്റി ചുമതലപ്പെടുത്തിയ വരണാധികാരി ശിഹാബ് കായംകുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നൗഷാദ് തഴവ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളുടെ പാനൽ ഷംസ് കൊല്ലം അവതരിപ്പിക്കുകയും ജനറൽ ബോഡി യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.
സുരേഷ് റാവുത്തർ (പ്രസി), ഷിനാസ് (ജന. സെക്ര, സംഘടനാ ചുമതല), ഷാനവാസ് ഖാൻ (ട്രഷ), ബുർഹാൻ ലബ്ബ, ബിജുമോൻ യാക്കോബ്, മുനീർ ജമാൽ (വൈ. പ്രസി), ഷിബു ജോയി, ശൈഖ് മജ്റൂഫ് (ജന. സെക്ര), സാജൻ, നാദിർഷാ, അനസ് ബഷീർ, സുനിൽ മാത്യു (സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ. റീ ജനൽ പ്രതിനിധികളായി ഷംസ് കൊല്ലം, നൗഷാദ് തഴവ, ഇജാസ് നിസാം, റഷീദ് റാവുത്തർ എന്നിവരെ യോഗം തെരഞ്ഞെടുത്തു. ബാബുസാലം സ്വാഗതവും ഇജാസ് നന്ദിയും പറഞ്ഞു. മുൻ ജില്ല പ്രസിഡൻറ് നൗഷാദ് തഴവ ഔദ്യോഗിക രേഖകൾ നിയുക്ത പ്രസിഡൻറ് സുരേഷ് റാവുത്തറിന് കൈമാറി.

