അബ്ദുൽ ബഷീറിന്റെ ഭവനനിർമാണത്തിന് കൈത്താങ്ങായി ദമ്മാം ഒ.ഐ.സി.സി
text_fieldsRepresentational Image
ദമ്മാം: കാലവർഷക്കെടുതിയിൽ വീട് തകർന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയും ജന്മനാ ബധിരനുമായ അബ്ദുൽ ബഷീറിനും കുടുംബത്തിനും ഭവനം നിർമിച്ചുനൽകാനുള്ള മുൻ പ്രതിപക്ഷ നേതാവും സ്ഥലം എം.എൽ.എയുമായ രമേശ് ചെന്നിത്തലയുടെ ഉദ്യമത്തിൽ ദമ്മാം ഒ.ഐ.സി.സിയും പങ്കാളിയായി. ദമ്മാമിലെ സുമനസ്സുകൾ നൽകിയ സഹായം സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല രമേശ് ചെന്നിത്തലയെ ഏൽപിക്കുകയും അദ്ദേഹം അബ്ദുൽ ബഷീറിന് തുക കൈമാറുകയും ചെയ്തു.
തെൻറ അഭ്യർഥനപ്രകാരം നിരവധി ഭവനനിർമാണ സഹായങ്ങളും ചികിത്സ സഹായങ്ങളുമൊക്കെ നൽകുന്ന ദമ്മാം ഒ.ഐ.സി.സിയെ രമേശ് ചെന്നിത്തല അഭിനന്ദിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷംസുദ്ദീൻ കായിപ്പുറം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

