ദമ്മാം ഒ.െഎ.സി.സി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
text_fieldsഒ.ഐ.സി.സി ദമ്മാം റീജനൽ തൃശൂർ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഭക്ഷ്യകിറ്റ് വിതരണം
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ തൃശൂർ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഡി.സി.സി സെക്രട്ടറി ദിലീപ് കുമാർ വിതരണോദ്ഘാടനം നടത്തി. വലപ്പാട് മണ്ഡലം പ്രസിഡൻറ് സി.വി. വികാസ് അധ്യക്ഷത വഹിച്ചു.
കോഒാഡിനേറ്റർ പ്രവീൺ പൊയ്യാറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ രവീന്ദ്രൻ, ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുവിത്ത് കുന്തറ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ഫാത്വിമ സലീം, സിജി സുരേഷ്, കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് നിതീഷ് പാലപ്പെട്ടി, ആദർശ് എം. കിഷോർ, പി.ബി. ഷുഹൈബ്, പി.എ. നൗഷാദ് എന്നിവർ നേതൃത്വം നൽകി.

