Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വാ​ത​ന്ത്ര്യ ദി​നം...

സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ച്​ ദ​മ്മാം ഒ.​ഐ.​സി.​സി

text_fields
bookmark_border
oicc
cancel
camera_alt

ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല പ​താ​ക ഉ​യ​ർ​ത്തു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ഇ​ന്ത്യ​യു​ടെ 77ാമ​ത്​ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തി​യും മ​ധു​രം വി​ള​മ്പി​യു​മാ​യി​രു​ന്നു ആ​ഘോ​ഷം. നാ​ട്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യെ അ​നു​സ്മ​രി​പ്പി​ക്കും​വി​ധം ത​ങ്ങ​ളു​ടെ ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ച്ച് നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തോ​ട് സ​ന്ധി​യി​ല്ലാ​തെ സ​ഹ​ന സ​മ​രം ചെ​യ്ത് ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യം, ഇ​ന്ന് രാ​ജ്യം ഭ​രി​ക്കു​ന്ന വ​ർ​ഗീ​യ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ളി​ൽ നി​ന്ന് ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.

വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ പ​ര​സ്പ​രം ഭി​ന്നി​പ്പി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ഭ​ര​ണ​കൂ​ടം നി​ല​കൊ​ള്ളു​ന്ന​ത് നാ​ളി​തു​വ​രെ​യു​ള്ള സ്വ​ത​ന്ത്ര ഇ​ന്ത്യ​ക്ക്‌ തീ​രാ​ക്ക​ള​ങ്ക​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​തി​നു​ശേ​ഷം ന​ൽ​കി​യ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല പ​റ​ഞ്ഞു.

ഗാ​ന്ധി​ജി​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വും ഡോ. ​ബി.​ആ​ർ. അം​ബേ​ദ്‌​ക​റു​മ​ട​ക്ക​മു​ള്ള ദേ​ശ​സ്നേ​ഹി​ക​ൾ വി​ഭാ​വ​നം ചെ​യ്ത ഇ​ന്ത്യ​യെ തി​രി​ച്ചു​പി​ടി​ക്കാ​ൻ ജ​നാ​ധി​പ​ത്യ മ​തേ​ത​ര ചേ​രി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ എ​ല്ലാ ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം, ട്ര​ഷ​റ​ർ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, നി​ഹാ​ൽ മു​ഹ​മ്മ​ദ്,‌ ര​മേ​ശ്‌ പാ​ല​ക്കാ​ട്, സി​റാ​ജ് പു​റ​ക്കാ​ട്, ഷം​സു കൊ​ല്ലം, പി.​കെ. അ​ബ്​​ദു​ൽ ഖ​രീം, തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ, നൗ​ഷാ​ദ് ത​ഴ​വ, ഡെ​ന്നി​സ് മ​ണി​മ​ല, നി​സാ​ർ മാ​ന്നാ​ർ, ഗ​ഫൂ​ർ വ​ട​ക​ര, പ്ര​മോ​ദ് പൂ​പ്പാ​ല, സി.​ടി. ശ​ശി, താ​ജു അ​യ്യാ​രി​ൽ, അ​സീ​സ് കു​റ്റ്യാ​ടി, അ​ബ്​​ദു​ൽ നാ​സ​ർ വ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammam OICC76th Independence Day
News Summary - Dammam OICC celebrates Independence Day
Next Story