ദമ്മാം ഒ.ഐ.സി.സി കലണ്ടർ പ്രകാശനംചെയ്തു
text_fieldsഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി പുതുവർഷ കലണ്ടർ പ്രകാശനം
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ബദർ അൽ റാബി മെഡിക്കൽ ഗ്രൂപ്പിെൻറ സഹകരണത്തോടെ തയാറാക്കിയ പുതുവർഷ കലണ്ടർ പ്രസിഡൻറ് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ.കെ. സലീമിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
ഇന്ത്യയിലെയും സൗദി അറേബ്യയിലെയും പൊതുവിശേഷ ദിവസങ്ങൾക്കൊപ്പം ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ വിശേഷ ദിവസങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ കലണ്ടർ ദമ്മാം, അൽ ഖോബാർ, സൈഹാത്ത്, രാസ്തന്നൂറ, ഖത്തീഫ്, ജുബൈൽ, ഹസ്സ, അബ്ഖൈഖ്, ഹഫർ അൽ ബാത്വിൻ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ജില്ല, ഏരിയ കമ്മിറ്റികളിലൂടെ വിതരണം ചെയ്യും.
എ.കെ. നസീർ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, റഫീഖ് കൂട്ടിലങ്ങാടി, ഷംസു കൊല്ലം, സുമേഷ് കാട്ടിൽ, നിസാർ മാന്നാർ, അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.