ദമ്മാം മീഡിയ ഫോറം മരുഭൂ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദമ്മാം മീഡിയ ഫോറം ഒരുക്കിയ മരുഭൂ ക്യാമ്പ്
ദമ്മാം: ശീതകാലത്തെ വരവേറ്റ് മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറം മരുഭൂമിയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. വിവിധ കലാകായിക മത്സരങ്ങൾ അംഗങ്ങൾക്കായി സംഘടിപ്പിച്ചു. പൂർവകാല അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പരിചയപ്പെടുത്തൽ ഹൃദ്യമായി.
കഴിഞ്ഞ വർഷം മീഡിയ ഫോറത്തെ നയിച്ച ഭാരവാഹികളായ സാജിദ് ആറാട്ടുപുഴ, സിറാജ് വെഞ്ഞാറമൂട്, മുജീബ് കളത്തിൽ, ലുഖ്മാൻ വിളത്തൂർ, റഫീഖ് ചെമ്പോത്തറ എന്നിവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. മീഡിയ ഫോറം പ്രസിഡന്റ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ സ്വാഗതവും ട്രഷറർ നൗഷാദ് ഇരിക്കൂർ നന്ദിയും പറഞ്ഞു.
അഷ്റഫ് ആളത്ത്, പ്രവീൺ വല്ലത്ത്, സാജിദ് ആറാട്ടുപുഴ, സിറാജ് വെഞ്ഞാറമൂട്, ലുക്മാൻ വിളത്തൂർ, റഫീഖ് ചെമ്പോത്തറ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പങ്കെടുത്തവർക്കെല്ലാം മീഡിയ ഫോറത്തിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

