ദമ്മാം മലയാളി ഡോക്ടേഴ്സ് ഭാരവാഹികൾ
text_fieldsഡോ: മജീദ് കാവറൊഡി (മുഖ്യ രക്ഷാധികാരി), ഡോ: പ്രിൻസ് മാത്യു (പ്രസി.), ഡോ: ആഷിഖ് കളത്തിങ്കൽ (ജനറൽ സെക്ര.), ഡോ: ഉസ്മാൻ മലയിൽ (ട്രഷറർ)
ദമ്മാം: മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നേതൃത്വത്തിലുണ്ടായിരുന്ന പലരും പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതിനെ തുടർന്നാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. പ്രവിശ്യയിലെ മലയാളി ഡോക്ടർമാരുടെ ഇൗ കൂട്ടായ്മക്ക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായിട്ടുണ്ട്. കിങ് ഫഹദ് മിലിട്ടറി മെഡിക്കൽ കോംപ്ലക്സിലെ ഡോ. മജീദ് കാവറൊഡിയാണ് മുഖ്യരക്ഷാധികാരി. ഡോ. പ്രിൻസ് മാത്യു (പ്രസി.), ഡോ. ആഷിഖ് കളത്തിങ്കൽ (ജന. സെക്ര.), ഡോ. ഉസ്മാൻ മലയിൽ (ട്രഷറർ), ഡോ. ബിജു വർഗീസ്, ഡോ. ബിനുകുമാർ (വൈസ് പ്രസിഡൻറുമാർ), േഡാ. യസീൻ, ഡോ. നിൻസ (ജോ. സെക്രട്ടറിമാർ), ഡോ. ബിന്ദു വിൻസൻറ്, ഡോ. രമ്യ രാജേന്ദ്രൻ (വുമൺസ് കോഓഡിനേറ്റേഴ്സ്) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഡോക്ടർമാരായ ഇസ്മായിൽ രായ്രോത്, അജി വർഗീസ്, പ്രീതി, നിഷ, രഞ്ജിത്, അഭിജിത്, സാംജിത് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

