ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി ഇഫ്താർ വിരുന്ന്
text_fieldsമലപ്പുറം ജില്ല കെ.എം.സി.സി ഇഫ്താർ വിരുന്നിൽ അബു ജിർഫാസ് മൗലവി റമദാൻ സന്ദേശം നൽകുന്നു
ദമ്മാം: ദമ്മാം കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഇഫ്താർ വിരുന്ന് ഒരുക്കി. ദമ്മാം അൽ റയാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബു ജിർഫാസ് മൗലവി റമദാൻ സന്ദേശം നൽകി.
പ്രസിഡൻറ് കെ.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ തുടങ്ങി നിരവധിയാളുകൾ സംബന്ധിച്ചു.
ജില്ല ഭാരവാഹികളായ സഹീർ മുസ്ലിയാരങ്ങാടി, ഷബീർ തേഞ്ഞിപ്പലം, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, അഷ്റഫ് ക്ലാരി, ഇസ്ഹാഖ്, ഫൈസൽ മണിമൂളി, ഉസ്മാൻ പൂണ്ടോളി, നസീർ ബാബു, ഹുസൈൻ തിരൂർ, ഷമീം കുനിയിൽ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ സ്വാഗതവും ട്രഷറർ ബഷീർ ആലുങ്ങൽ നന്ദിയും പറഞ്ഞു.

