Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രുചി പോരാട്ടത്തിന് ദമ്മാം ലുലു ഒരുങ്ങി; ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’ സെ​മി​ഫൈ​ന​ൽ ഇ​ന്ന്​

text_fields
bookmark_border
ആവേശം പകരാൻ രാജ് കലേഷ് എത്തും
രുചി പോരാട്ടത്തിന് ദമ്മാം ലുലു ഒരുങ്ങി; ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’ സെ​മി​ഫൈ​ന​ൽ ഇ​ന്ന്​
cancel

ദമ്മാം: സൗദി അറേബ്യയിലെ പാചകപ്രേമികൾ കാത്തിരുന്ന ഏറ്റവും വലിയ രുചിപോരാട്ടത്തിന് ദമ്മാമിൽ വേദിയൊരുങ്ങുന്നു. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിജയ് ദം ദം ബിരിയാണി കോൺടെസ്​റ്റി’​െൻറ വാശിയേറിയ സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച ദമ്മാം ലുലു ഹൈപ്പർമാർക്കറ്റിൽ അരങ്ങേറും. ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് കടുത്ത മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ പാചകപ്രതിഭകളാണ് ഈ ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്.

‘ബിരിയാണി രാജ’, ‘ബിരിയാണി ദം സ്​റ്റാർ’ എന്നീ രണ്ട് പ്രത്യേക വിഭാഗങ്ങളിലായാണ് പ്രവാസികൾ തങ്ങളുടെ പാചക നൈപുണ്യം പ്രകടിപ്പിക്കുക. പ്രശസ്ത അവതാരകനും പാചകവിദഗ്ധനുമായ രാജ് കലേഷി​െൻറ സാന്നിധ്യവും വിവിധ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തവുമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ആർ ആൻഡ് ഡി ഫുഡ് കൺസൾട്ടൻറ്​ ഹലാ മുഹമ്മദ്, ഖോബാറിലെ തജൽഹിന്ദ് സെലിബ്രിറ്റി ഷെഫ് ഇ.കെ. ലിജോ എന്നിവരും രാജ് കലേഷിനൊപ്പം വിധികർത്താക്കളായി വേദിയിലുണ്ടാകും. വെറുമൊരു പാചകമത്സരം എന്നതിനപ്പുറം, പ്രവാസികൾക്ക് കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു സാംസ്കാരിക സൗഹൃദ ഫെസ്​റ്റിവലായിട്ടാണ് ഈ മെഗാ ഇവൻറ്​ ഒരുങ്ങുന്നത്​.

സജിൻ നിഷാൻ, ഫൗസിയ എന്നിവർ പരിപാടിയുടെ അവതാരകരാകും. അബ്​ദുൽ റഹീം, മനില, കല്യാണി ബിനു, പി.എസ്. സിനി തുടങ്ങിയ കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. രുചിമേളയ്ക്ക് മാറ്റുകൂട്ടാനായി മാജിക് ഷോ, വൈവിധ്യമാർന്ന സംഗീത പരിപാടികൾ, കാണികൾക്കായി ഒരുക്കുന്ന പ്രത്യേക ഗെയിമുകൾ എന്നിവയും ഉണ്ടായിരിക്കും. പരിപാടി വീക്ഷിക്കാൻ എത്തുന്ന കാണികൾക്കും ആകർഷകമായ നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്.

ലുലു, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, കാഫ് ലോജിസ്​റ്റിക്സ്, ടാക്സ് പോയിൻറ്​, ഷിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി എന്നിവരാണ് ഈ ബൃഹദ് സംരംഭത്തി​െൻറ പ്രായോജകർ. ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ വൻ വിജയകരമായി ബിരിയാണി താരങ്ങളെ തെരഞ്ഞെടുത്തതിന് ശേഷമാണ് ‘വിജയ് ദം ദം ബിരിയാണി കോൺടെസ്​റ്റ്​’ ഇപ്പോൾ സൗദി അറേബ്യയിലും ആവേശത്തി​െൻറ പുതിയ വേലിയേറ്റം സൃഷ്​ടിക്കാൻ ഒരുങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dammam Lulu is ready for the taste contest; ‘Vijay Dum Dum Biryani’ semi-final tomorrow
Next Story