Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം കി​ങ് ഫ​ഹ​ദ്...

ദ​മ്മാം കി​ങ് ഫ​ഹ​ദ് പാ​ർ​ക്കി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം

text_fields
bookmark_border
ദ​മ്മാം കി​ങ് ഫ​ഹ​ദ് പാ​ർ​ക്കി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം
cancel
ദ​മ്മാം: തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ധി​ക്യം കി​ങ് ഫ​ഹ​ദ് പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു. ദ​മ്മാ​മി​ലെ മ​റ്റു പൊ​തു​ഇ​ട​ങ്ങ​ളി​ലേ​ക്കും ഇ​ത് വ്യാ​പി​ച്ചി​ട്ടു​ണ്ട്. സ്ട്രീ​റ്റ് ലൈ​റ്റു​ക​ളി​ല്ലാ​ത്തി​ട​ങ്ങ​ളി​ലാ​ണ് നാ​യ്​​ക്ക​ളെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് എ​ണ്ണം കൂ​ട്ടി​യി​ട്ടു​ണ്ട്.
കി​ങ് ഫ​ഹ്ദ് പാ​ർ​ക്കി​ൽ നാ​ലു​ വ​യ​സ്സു​കാ​ര​ന് നാ​യു​ടെ ക​ടി​യേ​റ്റ​തോ​ടെ അ​ധി​കൃ​ത​ർ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ലേ​ക്ക് വ​രു​ന്ന കു​ടും​ബ​ങ്ങ​ളും വ​ഴി​യാ​ത്ര​ക്കാ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നാ​യ്​​ക്ക​ളെ കെ​ണി​ക​ൾ വെ​ച്ച് പി​ടി​ച്ച് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വി​ടു​മെ​ന്ന് ഈ​സ്‌​റ്റേ​ൺ റീ​ജ്യ​ൻ അ​സി​സ്​​റ്റ​ൻ​റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൽ​സാ​ഫി​യാ​ൻ പ​റ​ഞ്ഞു.
Show Full Article
TAGS:dammam king fahad park dog saudi gulf news 
Next Story