Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാം- കണ്ണൂർ വിമാന...

ദമ്മാം- കണ്ണൂർ വിമാന സർവിസ് പുനരാരംഭിക്കണം -ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ല കമ്മിറ്റി

text_fields
bookmark_border
Dammam-Kannur flight service
cancel
camera_alt

ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ ദ​മ്മാം റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​നീ​ഫ റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ദ​മ്മാം ക​ണ്ണൂ​ർ സെ​ക്ട​റി​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം (ശ​നി, ബു​ധ​ൻ) ഉ​ണ്ടാ​യി​രു​ന്ന ഗോ ​എ​യ​ർ വി​മാ​ന സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി​യ​ത് നി​രു​ത്ത​ര​വാ​ദ​പ​ര​വും ഈ ​മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളോ​ടു​ള്ള ക​ടു​ത്ത ദ്രോ​ഹ​വു​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി ദ​മ്മാം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ്ര​വാ​സി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്ന് വാ​ക്കു​ക​ളി​ൽ ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ആ​ഴ്ച​യി​ൽ ഏ​ഴ് ദി​വ​സ​വും ഈ ​സെ​ക്ട​റി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ ന​ന്നി​യൂ​ർ ന​മ്പ്ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഖോ​ബാ​ർ അ​പ്സ​ര ഹാ​ളി​ൽ ചേ​ർ​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഖ​ത്ത​ർ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ സ​ൽ​വ മു​ത​ൽ, അ​ൽ ഹ​സ, അ​ബ്ഖൈ​ക്ക്, ഖോ​ബാ​ർ, ദ​മ്മാം, ഖ​ത്തീ​ഫ്, റ​സ്ത​നൂ​റ, സ​ഫ്വ, ജു​ബൈ​ൽ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും ക​ണ്ണൂ​രി​ന്റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ കാ​ണാ​നും പ​ഠി​ക്കാ​നും പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന സൗ​ദി പൗ​ര​ന്മാ​ർ​ക്കും തെ​ല്ലൊ​രാ​ശ്വാ​സ​മാ​യി​രു​ന്ന ദ​മ്മാം ക​ണ്ണൂ​ർ റൂ​ട്ടി​ലെ വി​മാ​ന​സ​ർ​വി​സ് റ​ദ്ദ് ചെ​യ്ത​തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ളു​ടെ ചി​റ​കാ​ണ​രി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും ക​ൺ​വെ​ൻ​ഷ​നി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഒ.​ഐ.​സി.​സി​യു​ടെ പു​തി​യ മെം​ബ​ർ​ഷി​പ് കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ക​ൺ​വെ​ൻ​ഷ​നി​ൽ ന​ട​ന്നു. ദ​മ്മാം റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​നീ​ഫ റാ​വു​ത്ത​ർ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്ലം ഫ​റോ​ക്ക്, പി.​പി. ഫാ​റൂ​ഖ്, പ്ര​കാ​ശ​ൻ ക​ണ്ണൂ​ർ, ആ​രി​ഫ്, ഷം​സീ​ർ കോ​റ​ളാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും യൂ​ത്ത് വി​ങ് ജി​ല്ല പ്ര​സി​ഡ​ൻ​റ് ജി​ബി​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammam-Kannur flight serviceOICC Dammam Kannur District Committee
News Summary - Dammam-Kannur flight service should be resumed -OICC Dammam Kannur District Committee
Next Story