Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ലീം​കു​മാ​റി​െൻറ...

സ​ലീം​കു​മാ​റി​െൻറ നി​ര്യാ​ണ​ത്തി​ൽ ദ​മ്മാം ജാം ​ക്രി​യേ​ഷ​ൻ​സ് അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
സ​ലീം​കു​മാ​റി​െൻറ നി​ര്യാ​ണ​ത്തി​ൽ ദ​മ്മാം ജാം ​ക്രി​യേ​ഷ​ൻ​സ് അ​നു​ശോ​ചി​ച്ചു
cancel
camera_alt

ജാം ​ക്രി​യേ​ഷ​ൻ സ​ലീം​കു​മാ​ർ അ​നു​സ്‍ര​ണ പ​രി​പാ​ടി​യി​ൽ സു​ബൈ​ർ പു​ല്ലാ​വു​ർ സം​സാ​രി​ക്കു​ന്നു

ദ​മ്മാം: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര ജേ​താ​വും മ​ല​യാ​ള സി​നി​മ​യി​ലെ അ​തു​ല്യ ക​ലാ​പ്ര​തി​ഭ​യു​മാ​യ സ​ലീം​കു​മാ​റി​െൻറ നി​ര്യാ​ണ​ത്തി​ൽ ദ​മ്മാ​മി​ലെ ജാം ​ക്രി​യേ​ഷ​ൻ​സ് അ​നു​ശോ​ചി​ച്ചു. മി​മി​ക്രി വേ​ദി​ക​ളി​ൽ നി​ന്ന് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന് ഹാ​സ്യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ഗൗ​ര​വ​മേ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ അ​പൂ​ർ​വ പ്ര​തി​ഭ​യാ​യി​രു​ന്നു.

‘ആ​ദ​ാമി​െൻറ മ​ക​ൻ അ​ബു’ എ​ന്ന ചി​ത്ര​ത്തി​ലെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ന് ഒ​രേ​സ​മ​യം ദേ​ശീ​യ-​സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യ അ​ദ്ദേ​ഹം, ‘അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട്’, ‘ക​റു​ത്ത ജൂ​ത​ൻ’ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും, ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മെ​ന്ന നി​ല​യി​ലും മ​ല​യാ​ള സി​നി​മ​യ്ക്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കി​യ​ത്. മി​ക​ച്ച അ​ഭി​നേ​താ​വ് എ​ന്ന​തി​ന​പ്പു​റം, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു സ​ലിം കു​മാ​ർ. സ​ലീം​കു​മാ​റി​െൻറ വി​യോ​ഗം മ​ല​യാ​ള സി​നി​മ​യ്ക്കും സാം​സ്കാ​രി​ക കേ​ര​ള​ത്തി​നും നി​ക​ത്താ​നാ​കാ​ത്ത ന​ഷ്​​ട​മാ​ണെ​ന്നും, അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Dammam Jam Creations mourns the passing of Salim Kumar
Next Story