റമദാൻ വിജ്ഞാന സദസ്സൊരുക്കി ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്റർ
text_fieldsവിജ്ഞാന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന അബ്ദുൽ ജബ്ബാർ അൽ മദീനി, ശൈഖ് മുഹമ്മദ് അൽ ഉവൈശ്ശിസ്
ദമ്മാം: റമദാൻ ദിനങ്ങളിൽ വിശ്വാസികൾക്ക് വിജ്ഞാനം പകരാൻ ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്റർ ഐ.സി.സി മലയാള വിഭാഗം വിവിധ പരിപാടികൾ ആവിഷ്കരിച്ചു. റമദാൻ ഒന്ന് മുതൽ 29 വരെ വൈകീട്ട് അഞ്ച് മുതൽ ആറു വരെ മലയാള വിഭാഗം മേധാവി ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ പ്രഭാഷണം നടത്തുമെന്ന് ഐ.സി.സി ദഅവ വിഭാഗം തലവൻ ശൈഖ് മുഹമ്മദ് അൽ ഉവൈശ്ശിസ്, മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാൽ അബ്ദുല്ല അൽ മദീനി എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.
വ്രതാനുഷ്ഠാനം പ്രവാചകചര്യയിലൂടെ, സഹാബി ചരിത്രങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ദിനേന പ്രഭാഷണം നടക്കും. ഓൺലൈൻ വഴി വിജ്ഞാന വേദിക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. https://tinyurl.com/yckthuru എന്ന സൂം ലിങ്ക് വഴി പഠന ക്ലാസുകളിൽ പ്രവേശിക്കാം. ഏപ്രിൽ 15, 22 വാരാന്ത്യ ദിനങ്ങളിൽ സീക്കോക്ക് സമീപമുള്ള ഐ.സി.സി ഓഡിറ്റോറിയത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നിശാപഠന ക്യാമ്പിൽ സ്ത്രീകൾക്കടക്കം പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പ്രശ്നോത്തരി മത്സരങ്ങൾ, പുസ്തക വിതരണം തുടങ്ങി വിവിധ പരിപാടികൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

