Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം ഇ​ന്ത്യ​ൻ...

ദ​മ്മാം ഇ​ന്ത്യ​ൻ സ്കൂ​ളി​ന് അ​ഭി​മാ​നം: ദീ​ന ദ​സ്​​ത​ഗീ​റി​ന് സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ 63ാം റാ​ങ്ക്

text_fields
bookmark_border
ദ​മ്മാം ഇ​ന്ത്യ​ൻ സ്കൂ​ളി​ന് അ​ഭി​മാ​നം:    ദീ​ന ദ​സ്​​ത​ഗീ​റി​ന് സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ 63ാം റാ​ങ്ക്
cancel
camera_alt

ദീ​ന ദ​സ്​​ത​ഗീ​ർ 

ദ​മ്മാം: ഇ​ന്ത്യ​ൻ സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ അ​ഭി​മാ​നി​ക്കാ​ൻ വ​ക. പൂ​ർ​വ വി​ദ്യാ​ർ​ഥി​നി ദീ​ന ദ​സ്ത​ഗീ​റി​െൻറ 63ാം റാ​ങ്കാ​ണ്​ സ്​​കൂ​ളി​ന്​ അ​ഭി​മാ​ന​മാ​യ​ത്. രാ​ജ്യ​ത്താ​കെ യോ​ഗ്യ​ത​നേ​ടി​യ 836 പേ​രു​ടെ പ​ട്ടി​ക​യി​ലാ​ണ്​ ഈ ​മ​ല​യാ​ളി മി​ടു​ക്കി 63ാം റാ​ങ്ക്​ സ്വ​ന്ത​മാ​ക്കി​യ​ത്. എ​ൽ.​കെ.​ജി മു​ത​ൽ ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ദീ​ന ദ​മ്മാം ദ​ഹ്റാ​ന​ി​ലെ കി​ങ്​ ഫ​ഹ​ദ് യൂ​നി​വേ​ഴ്സി​റ്റി ഫി​സി​ക്സ് ഫാ​ക്ക​ൽ​റ്റി ദ​സ്ത​ഗീ​റി​െൻറ​യും ഷ​ർ​മി ദ​സ്ത​ഗീ​റി​‍െൻറ​യും മൂ​ത്ത മ​ക​ളാ​ണ്.

2010ൽ 10ാം ​ക്ലാ​സി​ലും 2012ൽ ​പ്ല​സ്ടു​വി​നും ദ​മ്മാം സ്കൂ​ളി​ൽ​നി​ന്ന് മി​ക​ച്ച വി​ജ​യം​നേ​ടി​യ ദീ​ന​യു​ടെ വാ​ർ​ത്ത മു​മ്പ്​ 'ഗ​ൾ​ഫ് മാ​ധ്യ​മം' പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം എ​ൽ.​ബി.​എ​സി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക്​​സ് ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ദീ​ന ദ​സ്​​ത​ഗീ​ർ ത​െൻറ ഐ.​എ.​എ​സ് മോ​ഹ​ത്തി​നാ​യി പ​രി​ശ്ര​മി​ച്ച​ത്. എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഉ​ന്ന​ത മാ​ർ​ക്കോ​ടെ വി​ജ​യി​ച്ച ദീ​ന​യെ മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി​ക​ൾ ജോ​ലി വാ​ഗ്ദാ​ന​വു​മാ​യി സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഐ.​എ.​എ​സ് നേ​ടാ​നു​ള്ള മോ​ഹ​ത്തി​ന്​ മു​ന്നി​ൽ ജോ​ലി​വാ​ഗ്ദാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് ദീ​ന സി​വി​ൽ സ​ർ​വി​സ് ക​ട​മ്പ മ​റി​ക​ട​ന്ന​ത്. പി​താ​വ് ദ​സ്ത​ഗീ​ർ അ​വ​ധി​ക്കു​ശേ​ഷം തി​രി​കെ സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ദു​ബൈ​യി​ലാ​ണു​ള്ള​ത്.

ഇം​ഗ്ലീ​ഷ്​ അ​ധ്യാ​പ​ക​നാ​യ പ്ര​ഫ. ഹ​സ​ൻ ക​ണ്ണാ​ണ് ദീ​ന​യു​ടെ മ​ന​സ്സി​ൽ സി​വി​ൽ സ​ർ​വി​സ് മോ​ഹം പാ​കി​യ​തെ​ന്ന്​ ദ​സ്​​ത​ഗീ​ർ 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ ത​ന്നെ​യാ​ണ് ദീ​ന 63ാം റാ​ങ്ക് നേ​ടി​യ​ത്. ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റി​വ്​ സ​ർ​വി​സി​ൽ ത​ന്നെ ചേ​രാ​നാ​ണ് ദീ​ന​യു​ടെ താ​ൽ​പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ട​ി​ച്ചേ​ർ​ത്തു. ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ 35 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടു​ന്ന​ത്. സ്കൂ​ൾ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന ഗ​ൾ​ഫി​ലെ കു​ട്ടി​ക​ൾ പൊ​തു മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു എ​ന്ന ആ​ക്ഷേ​പ​ത്തി​നു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ് ദീ​ന ദ​സ്​​ത​ഗീ​റിെൻറ ഈ ​മി​ന്നും​വി​ജ​യം. സ​ഹോ​ദ​ര​ൻ ഫ​ഹീം ദ​സ്​​ത​ഗീ​ർ എ​ൻ​ജി​നീ​യ​റി​ങ്​ ക​ഴി​ഞ്ഞ് ഉ​പ​രി​പ​ഠ​ന​ത്തി​ന് വി​ദേ​ശ​യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil service
News Summary - Dammam Indian School Pride: Deen Dastagirin Civil Service Ranked 63rd in the exam
Next Story