ദമ്മാം ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദമ്മാം ഐ.സി.എഫ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദമ്മാം: 96-ാം സൗദി ദേശീയദിനാഘോഷത്തിെൻറ ഭാഗമായി ‘ഷെയർ ദി ഗിഫ്റ്റ് ഓഫ് ലൈഫ്’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് ദമ്മാം റീജ്യൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ദമ്മാം ഉതൈറിലെ ‘ദമീ ബ്ലഡ് ഡൊണേഷൻ സെൻററി’ലായിരുന്നു ക്യാമ്പ്.
ഒരു ജീവനെയെങ്കിലും രക്ഷിച്ചെടുക്കാൻ ഓരോ വ്യക്തിക്കും ചെയ്യാനാവുന്നത് ചെയ്യുക എന്നതാണ് രക്തദാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
വെൽഫെയർ സെക്രട്ടറി അഹ്മദ് തോട്ടട സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഅദി കൊറ്റുമ്പ നന്ദിയും പറഞ്ഞു. ഐ.സി.എഫ് ചാപ്റ്റർ സെക്രട്ടറി റാഷിദ് കാലിക്കറ്റ്, റീജ്യൻ പ്രസിഡൻറ് അഹ്മദ് നിസാമി ഇരിങ്ങല്ലൂർ, സെക്രട്ടറി മുനീർ തോട്ടട, ഫിനാൻസ് സെക്രട്ടറി സാക്കിർ മാന്നാർ, ഡോ. അബ്ദുൽ അസീസ് അവാദ്, ഡോ. ഹമാദ് അൽഖിഷ, ഫഹദ് അൽയാമി, റീജ്യൻ ഡെപ്യൂട്ടി പ്രസിഡൻറുമാരായ സിദ്ദിഖ് സഖാഫി ഉറുമി, ശംസുദ്ദിൻ സഅദി, സെക്രട്ടറിമാരായ മജീദ് ചങ്ങനാശ്ശേരി, അബ്ദുൽ ഖാദർ സഅദി കൊറ്റുമ്പ, ഹർഷാദ് എടയന്നൂർ, അൻവർ തഴവ, അഷ്റഫ് ചാപ്പനങ്ങാടി, അബ്ദുല്ലാഹ് കാന്തപുരം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

