Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാം ഗ്ലോബൽ സിറ്റി...

ദമ്മാം ഗ്ലോബൽ സിറ്റി രണ്ടാം സീസൺ ഒക്ടോബർ 15 മുതൽ

text_fields
bookmark_border
ദമ്മാം ഗ്ലോബൽ സിറ്റി രണ്ടാം സീസൺ ഒക്ടോബർ 15 മുതൽ
cancel
camera_alt

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ നാ​യി​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഗ്ലോ​ബ​ൽ സി​റ്റി​യു​ടെ ര​ണ്ടാം സീ​സ​ൺ പ​ദ്ധ​തി​രേ​ഖ അ​വ​ലോ​ക​നം ചെ​യ്യു​ന്നു

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കാ​ഴ്ച​യു​ടെ വി​സ്മ​യ​മൊ​രു​ക്കു​ന്ന ദ​മ്മാം ഗ്ലോ​ബ​ൽ സി​റ്റി​യു​ടെ ര​ണ്ടാം സീ​സ​ൺ ഒ​ക്ടോ​ബ​ർ 15ന് ​ആ​രം​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട രൂ​പ​രേ​ഖ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ നാ​യി​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​വ​ലോ​ക​നം ചെ​യ്തു. ഗ്ലോ​ബ​ൽ സി​റ്റി സി.​ഇ.​ഒ ടോ​ണി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഗ​വ​ർ​ണ​ർ പു​തി​യ വി​വ​ര​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഗ്ലോ​ബ​ൽ സി​റ്റി, മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര-​നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. സൗ​ദി അ​റേ​ബ്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള നി​ക്ഷേ​പ​ക​ർ​ക്ക് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ പ​ദ്ധ​തി​ക്ക് സാ​ധി​ക്കും.

കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ പു​ത്ത​ൻ കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​യാ​ണ് ര​ണ്ടാം ഘ​ട്ടം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. ആ​ദ്യ സീ​സ​ണി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ വ​ലി​യ ജ​ന​പ്ര​വാ​ഹ​മാ​ണ് ദ​മ്മാ​മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​ത്ത​വ​ണ പ്രാ​യ​ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കു​മാ​യി പ്ര​ത്യേ​ക വി​നോ​ദ മേ​ഖ​ല​ക​ൾ, ഡൈ​നോ​സ​ർ സി​റ്റി, നി​ർ​മി​ത ബു​ദ്ധി, റോ​ബോ​ട്ടി​ക്സ്, സം​വേ​ദ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ച ഫ്യൂ​ച്ച​ർ ഡി​സ്ട്രി​ക്റ്റ്, ഏ​ഷ്യ​ൻ വി​ല്ലേ​ജ്, ക​ബാ​യ​ൻ നൈ​റ്റ് മാ​ർ​ക്ക​റ്റ് എ​ന്നി​വ പു​തു​താ​യി സ​ജ്ജീ​ക​രി​ക്കും. കൂ​ടാ​തെ, ഇ​ൻ​ട്രാ​ക്ടീ​വ് ഫൗ​ണ്ട​നും ഈ ​ഘ​ട്ട​ത്തി​​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ലോ​ക കാ​ഴ്ച​ക​ളെ​യും വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഗ്ലോ​ബ​ൽ സി​റ്റി ആ​രം​ഭി​ച്ച​തെ​ന്നും പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച​തെ​ന്നും സി.​ഇ.​ഒ ടോ​ണി പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ മാ​റി മി​തോ​ഷ്ണ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പ്ര​തി​ദി​നം 40,000-ത്തി​ല​ധി​കം ആ​ളു​ക​ൾ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

സ​ന്ദ​ർ​ശ​ക​രി​ൽ 30 ശ​ത​മാ​ന​ത്തോ​ളം പേ​രും സൗ​ദി​ക്ക് പു​റ​മെ​യു​ള്ള കു​വൈ​ത്ത്, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ തു​ട​ങ്ങി​യ അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ 25 വ​ർ​ഷ​ത്തി​ല​ധി​ക​മു​ള്ള അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് ‘വേ​ഗ ഇ​ന്റ​ർ​നാ​ഷ​ന​ൽ’ എ​ന്ന ക​മ്പ​നി സൗ​ദി​യി​ൽ ഗ്ലോ​ബ​ൽ സി​റ്റി​ക്ക് തു​ട​ക്ക​മി​ട്ട​ത്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ നാ​യി​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്, ജു​ബൈ​ൽ മേ​യ​ർ ഡോ. ​അ​ഹ​മ്മ​ദ് സെ​യ്ദ് ഹു​സൈ​ൻ എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലി​ലൂ​ടെ അ​തി​വേ​ഗ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള അ​നു​മ​തി ല​ഭ്യ​മാ​യ​ത്. 25 വ​ർ​ഷ​ത്തെ ലീ​സ് ക​രാ​റി​ലാ​ണ് ക​മ്പ​നി ഗ്ലോ​ബ​ൽ സി​റ്റി പ​ദ്ധ​തി ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsDammamsudi arabiaOctobersecond seasonGlobal City
News Summary - Dammam Global City Season 2 Starts October 15
Next Story