ദമ്മാം എജ്യുകഫെ ഏപ്രിൽ ഏഴിന്
text_fieldsദമ്മാം: ഇന്ത്യയിലെ ആദ്യ ഇൻറർനാഷനൽ ദിനപത്രമായ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘എജ്യുകഫെ’ ദമ്മാം എഡിഷൻ ഏപ്രിൽ ഏഴിന്. കിഴക്കൻ പ്രവിശ്യയിലേക്കും വിരുന്നെത്തുന്ന ഇൗ അറിവിെൻറ ഉൽസവത്തിന് ഏഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ ദമ്മാം ഇന്ത്യൻ സ്‌കൂളിലാണ് വേദിയൊരുങ്ങുന്നത്. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പ്രവിശ്യയിലെ അയ്യായിരത്തിൽ പരം കുട്ടികൾ ഇത് ഉപയോഗപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ഇതോെടാപ്പം സി.ജിയുടെ നേതൃത്വത്തിൽ വിവിധ മേഖലകൾക്കുള്ള കരിയർ കൗൺസലിംഗ് സെഷനുകളും ഉണ്ടാവും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെയാണ് മേള. പ്രമുഖ പ്രേചാദിത പ്രഭാഷകൻ ഡോ.എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്, ജീവിത വിജയത്തിെൻറ അതിനൂതനാശയങ്ങളുമായി സെയ്ദ് സൂൽത്താൻ അഹമ്മദ്, വിസ്മയവും വിനോദവുമായി പ്രമുഖ മെൻറലിസ്റ്റ് ആദി ആദർശ് എന്നിവരാണ് ദമ്മാം എജ്യുകഫെയിൽ വിദ്യാർഥികളുമായി സംവദിക്കാനെത്തുന്നത്.
പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ടാവും. ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥി സമൂഹത്തിെൻറ ആവേശമായ എജ്യുകഫെക്ക് ഇത് രണ്ടാം തവണയാണ് സൗദിയിൽ വേദിയൊരുങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന ജിദ്ദ എജ്യുകഫെയെ ആയിരക്കണക്കിന് പ്രവാസി വിദ്യാർഥികൾ ആവേശപൂർവം നെഞ്ചിലേറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
