Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദമ്മാമിൽ പ്രവാസിയായിരുന്ന അഭിഭാഷക നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു

text_fields
bookmark_border
ദമ്മാമിൽ പ്രവാസിയായിരുന്ന അഭിഭാഷക നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു
cancel

ദമ്മാം: അവധിക്ക് നാട്ടിൽ പോയ അഭിഭാഷകയായ യുവതി നാട്ടിൽ മരിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശി സായി കൃഷ്ണയിൽ അഡ്വ. എസ്. അർച്ചന (32) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ 10 ദിവസങ്ങളായി ചികിത്സയിലായിരുന്നു. നേരത്തെ ഹൈക്കോടതിയിൽ അഭിഭാഷക പ്രാക്ടീസ് ചെയ്‌തിരുന്ന ഇവർ ബാങ്ക് ഓഫ് ബറോഡ ജീവനക്കാരിയായിരുന്നു. ശേഷം സൗദി അറേബ്യയിലെ അൽഖോബാറിൽ ഭർത്താവിനോടൊത്ത് താമസിക്കുമ്പോഴും കേരളത്തിലെയും യു.എ.ഇ കമ്പനികളുടെയും ലീഗൽ കൺസൾടന്റ് ആയി പ്രവർത്തിക്കുകയായിരുന്നു.

നവോദയ അൽഖോബാർ കുടുബവേദി അംഗവും കേരള സർക്കാരിന്റെ മലയാളം മിഷൻ ദമ്മാം ചാപ്റ്റർ അധ്യാപികയുമായിരുന്നു. അൽഖോബാറിലെ ജാക്കോബ്സ് കമ്പനിയിൽ എൻജിനീയർ ആയ സനൽ പിള്ളൈ ആണ് ഭർത്താവ്. പിതാവ്: സുഭാഷ് (റിട്ടയേർഡ് ബാങ്ക് മാനേജർ), മാതാവ്: ലളിത എസ്. പിള്ള (റിട്ടയേർഡ് പ്രൊഫസർ), സഹോദരൻ: അരുൺ (ടെക്‌നോപാർക്ക്‌).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dammam based advocate died in kerala
Next Story