Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തരംഗം കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
text_fieldsbookmark_border
ദമ്മാം: ദമ്മാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തരംഗം കള്‍ച്ചറല്‍ അസോസിയേഷന്‍ 10 ാമത് വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്‍റ് ജോണ്‍ ലോനപ്പന്‍ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ഒ.ഐ.സി.സി സൗദി നാഷണല്‍ പ്രസിഡന്‍റ് പി.എം നജീബ് ഉദ്ഘാടനം ചെയ്തു. നവോദയ രക്ഷാധികാരി ഇ.എം കബീര്‍, തരംഗം രക്ഷാധികാരി സെബി എബ്രഹാം,ജോസ് തോമസ്, ബെന്നി ആന്‍റണി, അബ്ദുല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രസിഡന്‍റ് ജോണ്‍ ലോനപ്പന് യാത്രയയപ്പ് നല്‍കി. 25 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ഒമ്പത് തരംഗം കുടുംബാംഗങ്ങളെ ചടങ്ങില്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. അനില്‍ കുറിച്ചിമുട്ടം, ചെറിയാന്‍ കിടങ്ങന്നൂര്‍, അബ്ദുല്‍ അലി കളത്തിങ്കല്‍, ശ്യാം പ്രകാശ്, വിജയന്‍ വാരിയത്ത് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ജനറല്‍ സെക്രട്ടറി സുരേഷ് വടക്കത്ത് സ്വാഗതവും ട്രഷറര്‍ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story