മധുരം കിനിയുന്ന നാരങ്ങകളുടെ ഉത്സവവുമായി ഹരീഖ്
text_fieldsറിയാദ്: ഹരീഖ് എന്ന പദത്തിനര്‍ഥം തീക്കനല്‍ എന്നാണ്. എന്നാല്‍ റിയാദില്‍ നിന്ന് 308 കി.മീറ്റര്‍ അകലെ മലകള്‍ കാവല്‍ നില്‍ക്കുന്ന ഈ സുന്ദര തുരുത്തിലത്തെിയാല്‍ നിറയെ പച്ചപ്പാണ്. മധുര നാരങ്ങ തോട്ടങ്ങളുടെ വിളനിലം കൂടിയാണ് ഹരീഖ്. ചുട്ടുപൊള്ളുന്ന മണ്ണില്‍ തണുപ്പു വീണു തുടങ്ങുന്നതോടെ ഈ ചെറുപട്ടണത്തിന് ചുറ്റുമുള്ള മലയടിവാരങ്ങളില്‍ മധുര നാരങ്ങ വിളവെടുപ്പു തുടങ്ങും. ഹരീഖ് നഗരസഭയുടെ കീഴിലാണ് ഈ വിളവെടുപ്പുത്സവങ്ങള്‍ നടക്കുന്നത്.
ഉത്സഛായയിലാണ് മുഴുവന്‍ തോട്ടങ്ങളില്‍ നിന്നും രുചിഭേദങ്ങളുടെയും നിറഭേദങ്ങളുടെയും പഴങ്ങള്‍ എത്തുന്നത്. ഒരിഞ്ച് വലിപ്പമുള്ള നാരങ്ങകള്‍ മുതല്‍ ഒരു കിലോ ഭാരമുള്ളവ വരെയുണ്ടാവും വില്‍പനക്ക്. മധുര നാരങ്ങക്ക് പുറമെ ശുദ്ധമായ തേന്‍, വ്യത്യസ്ത നിറത്തിലും രുചിയിലുമുള്ള ഈത്തപ്പഴം, പൂക്കള്‍, നാരങ്ങ തൈകള്‍ എന്നിവയും മേളക്കത്തെുന്നു. നഗരസഭ അധ്യക്ഷന്‍ എന്‍ജി. ഫഹദ് ഗാസി അല്‍ ഉതൈബിയാണ് മേളക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹരീഖിന്‍െറ വിവിധ ഭാഗങ്ങളിലായാണ് സാധാരണ രീതിയില്‍ ഉത്സവം നടക്കാറുള്ളത്.
ഈ വര്‍ഷം മുതല്‍ നഗരസഭ ഓഫിസ് വളപ്പില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് മാറ്റി. നാലു ദിവസം നീളുന്ന വിളവെടുപ്പ് മഹോത്സവം വരും വര്‍ഷങ്ങളിലും ഇവിടെ തന്നെ നടത്താനാണ് തീരുമാനം. പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രൗഢമായ ചടങ്ങില്‍ ഹരീഖ് ഗവര്‍ണര്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍സാഖിബ് ഉത്സവത്തിന് തുടക്കം കുറിച്ചു. ഓരോ കര്‍ഷകരും വ്യത്യസ്ത സ്റ്റാളുകളില്‍ അവരുടെ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മിക്ക സ്റ്റാളുകളിലും നിങ്ങളോട് വില പേശാനുള്ളത് കര്‍ഷകരുടെ മക്കളാണ്. ആവേശത്തോടെയാണ് അവര്‍ തങ്ങളുടെ വിയര്‍പ്പു കൂടി പറ്റിയ പഴങ്ങളുടെ വില വിളിച്ച് പറയുന്നത്. രാസവളങ്ങളില്ലാതെ തനി നാടന്‍ രീതിയില്‍ നട്ടു വളര്‍ത്തുന്ന പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മധുരമൂറുന്ന ഇനങ്ങള്‍ക്ക് കര്‍ഷകര്‍ പറയുന്നതാണ് വില. വിഷമയമല്ലാത്തതിനാല്‍ അത് വാങ്ങാന്‍ സ്വദേശികളും വിദേശികളുമത്തെുന്നു. തോട്ടങ്ങളില്‍ നിന്ന് നേരിട്ടത്തെുന്ന വിഭവങ്ങളായതിനാല്‍ കര്‍ഷകര്‍ക്കും ആവശ്യക്കാര്‍ക്കുമിടയില്‍ ഇടനിലക്കാരില്ല. ചൈന, ജോര്‍ഡന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇനങ്ങളെല്ലാം ഹരീഖിലെ തോട്ടങ്ങളില്‍ സമൃദ്ധമായി വളരുന്നു.
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് പുറമെ വിനോദത്തിന് വേണ്ടി തോട്ടങ്ങള്‍ സംരക്ഷിച്ചുപോരുന്നവരും അറബികള്‍ക്കിടയിലുണ്ട്. തൈകള്‍ വേണ്ടവര്‍ക്ക് അത് നല്‍കുന്നതിനായി വിവിധ നഴ്സറികളുടെ പ്രതിനിധികളുമുണ്ട്. വിളവെടുപ്പുത്സവത്തിന്‍െറ ഭാഗമായി ചടങ്ങിനത്തെുന്നവരെല്ലാം നാരങ്ങകളുടെയോ ഈത്തപ്പഴത്തിന്‍െറയോ ചെറിയ പെട്ടികളുമായാണ് തിരിച്ചു പോകുന്നത്. വാങ്ങുന്നതിന് വിഷം കലരാത്ത പഴങ്ങള്‍ കിട്ടിയെന്ന സംതൃപ്തി. കൊടുക്കുന്നവന് വിയര്‍പ്പിന്‍െറ വില കിട്ടിയെന്ന സന്തോഷം. അങ്ങനെ, ഉത്സവഛായയില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളുടെ കൗതുക കാഴ്ചകളാണ് ഹരീഖിലെ മധുര നാരങ്ങ മേള കാഴ്ചക്കാരന് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
