Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനാധിപത്യപരമായി നേരിടണം' - ദക്ഷിണകേരള ഇസ്‍ലാമിക് കൾചറൽ സെന്റർ

text_fields
bookmark_border
വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനാധിപത്യപരമായി നേരിടണം - ദക്ഷിണകേരള ഇസ്‍ലാമിക് കൾചറൽ സെന്റർ
cancel

ജിദ്ദ : രാജ്യത്ത് വോട്ടവകാശം, തൊഴിൽ സുരക്ഷ, ഭരണഘടനാ അവകാശങ്ങൾ എന്നിവ നേരിടുന്ന ഭീഷണികൾക്കെതിരെ പ്രതിപക്ഷ കക്ഷികളും ബഹുജനങ്ങളും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുള്ള നിലവിലെ സാഹചര്യത്തിൽ മുസ്‍ലീം സമുദായം ജനാധിപത്യ പരമായ പോരാട്ടങ്ങളിൽ നിന്ന് പിന്മാറാതെ ഭരണഘടനയുടേയും പൗരൻ്റെയും അവകാശ സംരക്ഷണത്തിനായി സമരത്തിൽ അണിചേരണമെന്ന് ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെൻ്റർ (ഡി. കെ. സി.സി) ആഹ്വാനം ചെയ്തു .

മഹല്ല് തലത്തിലും പ്രവാസി മേഖലയിലും സേവന-ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും സമുദായത്തിന് ദിശാബോധം നൽകുന്ന രീതിയിൽ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.

ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ധീൻ ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡി. കെ. സി.സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് സൈദ് മുഹമ്മദ് കാശിഫി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ചെയർമാൻ അലി തേക്ക് തോട് മുഖ്യ പ്രഭാഷണം നടത്തി. അയൂബ് പന്തളം, അസ്ഹബ് വർക്കല, നവാസ് ബീമാ പള്ളി, നജിബ് പത്തനംതിട്ട, അബ്ദുൽ ലത്തീഫ് കറ്റാനം, ദിലീഫ് ഇസ്മായിൽ, ഷിഹാബ് താമരകുളം, റസാഖ് കഞ്ഞിരപ്പള്ളി, സുലൈമാൻ അഹ്സനി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ദിലീപ് താമരകുളം സ്വാഗതവും ട്രഷറർ റാഷിദ്‌ വർക്കല നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dakshina Kerala Islamic Cultural Centre Events
Next Story