Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right9,000...

9,000 കി​ലോ​മീ​റ്റ​ര്‍; ദാ​ക്ക​ർ റാ​ലി​ക്ക്​ ഇ​ന്ന്​ തു​ട​ക്ക​മാ​കും

text_fields
bookmark_border
9,000 കി​ലോ​മീ​റ്റ​ര്‍; ദാ​ക്ക​ർ റാ​ലി​ക്ക്​ ഇ​ന്ന്​ തു​ട​ക്ക​മാ​കും
cancel
camera_alt???????? ??????? ??????????????????? ?????????????????????

റി​യാ​ദ്​: ജി​ദ്ദ​യി​ല്‍ നി​ന്ന്​ റി​യാ​ദി​ലേ​ക്ക് 9,000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലു​ള്ള ദാ​ക്ക​ര്‍ റാ​ലി​ ക്ക് ഞാ​യ​റാ​ഴ്​​ച തു​ട​ക്ക​മാ​കും. രാ​വി​ലെ ജി​ദ്ദ​യി​ൽ നി​ന്ന് ഫ്ലാ​ഗ്​ ഒാ​ഫ്​ ചെ​യ്യു​ന്ന വാ​ഹ​ന​യോ​ട്ട മ​ത്സ​രം മ​രു​ഭൂ​മി​യി​ലൂ​ടെ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ട്രാ​ക്കി​ലൂ​ടെ 12 ദി​വ​സം​കൊ​ണ്ട്​ റി​യാ​ദി​ലെ​ത്തും. മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രും പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. ഒ​രാ​ൾ ജ​ർ​മ​നി​യി​ൽ ജ​നി​ച്ച മ​ല​യാ​ളി വം​ശ​ജ​നാ​ണ്. 250 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ലു​ള്ള മ​ണ​ല്‍ക്കു​ന്നു​ക​ളും മ​ല​ക​ളും ക​ല്‍വ​ഴി​ക​ളും നി​റ​ഞ്ഞ വ​ഴി​യി​ലൂ​ടെ​യാ​ണ്​ മ​ധ്യേ​ഷ്യ​യി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്ന ദാ​ക്ക​ര്‍ മോ​ട്ടോ​ര്‍ റാ​ലി​യു​ടെ ട്രാ​ക്ക്.

ബൈ​ക്ക്, ക്വാ​ഡ്, കാ​ര്‍, എ​സ്.​എ​സ്‌.​വി, ട്ര​ക്ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. എ​ല്ലാ​വ​ര്‍ക്കും മ​ത്സ​രം ഒ​രേ ട്രാ​ക്കി​ലാ​ണ്. ഒ​രു ദി​വ​സം ശ​രാ​ശ​രി 500നും 700​നും ഇ​ട​യി​ലു​ള്ള ദൂ​രം വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്ക​ണം. നി​രീ​ക്ഷ​ണ​ത്തി​ന് മു​ഴു​സ​മ​യം ഹെ​ലി​കോ​പ്​​ട​റു​ക​ളു​മു​ണ്ട്. 12 ഘ​ട്ട​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ലു​ള്ള​ത്. അ​താ​യ​ത്, ഓ​രോ ദി​വ​സ​വും രാ​ത്രി​യി​ൽ ഓ​രോ​യി​ട​ത്ത് ത​ങ്ങും. ബൈ​ക്കു​ക​ളു​ടെ മ​ത്സ​ര​ത്തി​ലാ​ണ്​ ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ടു​പേ​രു​ള്ള​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ ജ​ര്‍മ​നി​യി​ൽ നി​ന്നെ​ത്തി​യ മ​ല​യാ​ളി​യാ​യ ഹ​രി​ത് നോ​ഹ​യാ​ണ്. 1977ലാ​ണ്​ ദാ​ക്ക​ര്‍ മോ​ട്ടോ​ര്‍ റാ​ലി​ക്ക്​ തു​ട​ക്ക​മി​ടു​ന്ന​ത്. പാ​രി​സി​ല്‍‌ നി​ന്ന്​ സ​ഹാ​റ മ​രു​ഭൂ​മി വ​ഴി സെ​ന​ഗ​ലി​ലേ​ക്കാ​യി​രു​ന്നു. മ​ധ്യേ​ഷ്യ​യി​ല്‍ മ​ത്സ​രം ആ​ദ്യ​മാ​യെ​ത്തു​ന്ന​ത് സൗ​ദി​യി​ലേ​ക്കാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സൗ​ദി അ​റേ​ബ്യ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന മ​രു​ഭൂ-​മ​ല​യോ​ര ട്രാ​ക്കി​ലൂ​ടെ​യാ​ണ് ഇൗ ​മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsdakkar rali
News Summary - dakkar rali-saudi-gulf news
Next Story