Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡാ​ക്ക​ർ റാ​ലി 2027 സൗ​ദി​യി​ൽ​നി​ന്ന് മാ​റ്റി​യ​താ​യി പ്ര​ഖ്യാ​പ​നം

text_fields
bookmark_border
ഡാ​ക്ക​ർ റാ​ലി 2027 സൗ​ദി​യി​ൽ​നി​ന്ന് മാ​റ്റി​യ​താ​യി പ്ര​ഖ്യാ​പ​നം
cancel

ജി​ദ്ദ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഫ്-​റോ​ഡ് മോ​ട്ടോ​ർ സ്‌​പോ​ർ​ട്‌​സ് മ​ത്സ​ര​മാ​യ 'ഡാ​ക്ക​ർ റാ​ലി​യു​ടെ 2027 പ​തി​പ്പ് ഇ​ത്ത​വ​ണ സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ത്തി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം. മേ​ഖ​ല​യി​ലു​ണ്ടാ​യ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​ഘാ​ട​ക​രാ​യ അ​മൗ​റി സ്പോ​ർ​ട് ഓ​ർ​ഗ​നൈ​സേ​ഷ​നും സൗ​ദി മോ​ട്ടോ​ർ സ്പോ​ർ​ട് ക​മ്പ​നി​യും സം​യു​ക്ത​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജ​നു​വ​രി ആ​ദ്യ​ത്തി​ൽ സൗ​ദി​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഡാ​ക്ക​ർ റാ​ലി​യാ​ണ് ആ​ഫ്രി​ക്ക​യി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് മോ​ട്ടോ​ർ​സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ, അ​ന്താ​രാ​ഷ്ട്ര മോ​ട്ടോ​ർ സ്പോ​ർ​ട്സ് ബോ​ഡി​ക​ളാ​യ എ​ഫ്.​ഐ.​എ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് തീ​രു​മാ​നം. സൗ​ദി​ക്ക് പ​ക​രം ഇ​ത്ത​വ​ണ പോ​ർ​ച്ചു​ഗ​ലും മോ​റോ​ക്കോ​യു​മാ​കും ലോ​ക​ത്തെ ഏ​റ്റ​വും ക​ടു​പ്പ​മേ​റി​യ മോ​ട്ടോ​ർ സ്പോ​ർ​ട്സ് പോ​രാ​ട്ട​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക..

അ​തേ​സ​മ​യം 2028ൽ ​ന​ട​ക്കു​ന്ന ഡാ​ക്ക​ർ റാ​ലി​യു​ടെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷം സൗ​ദി അ​റേ​ബ്യ​യി​ൽ ത​ന്നെ അ​വി​സ്മ​ര​ണീ​യ​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കാ​നാ​ണ് സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2020 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴ് പ​തി​പ്പു​ക​ൾ​ക്ക് വി​ജ​യ​ക​ര​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സൗ​ദി ഡാ​ക്ക​ർ റാ​ലി​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഭാ​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. സ്പോ​ർ​ട്സ് മേ​ഖ​ല​യി​ൽ സൗ​ദി ന​ൽ​കു​ന്ന ശ​ക്ത​മാ​യ പി​ന്തു​ണ തു​ട​രു​മെ​ന്നും 2028ലെ 50-ാം ​പ​തി​പ്പ് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

2026ലെ ​ഡാ​ക്ക​ർ റാ​ലി ജ​നു​വ​രി 3 മു​ത​ൽ സൗ​ദി യാം​ബു ചെ​ങ്ക​ട​ൽ തീ​ര​ത്ത് നി​ന്ന് തു​ട​ക്കം കു​റി​ച്ച് ജ​നു​വ​രി 17ന് ​യാം​ബു​വി​ൽ ത​ന്നെ വി​ജ​യ​പ്ര​ദ​മാ​യി സ​മാ​പി​ച്ചി​രു​ന്നു. ഡാ​ക്ക​ർ റാ​ലി​യു​ടെ ഏ​ഴാം പ​തി​പ്പി​ൽ 69 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 39 വ​നി​ത​ക​ളു​ൾ​പ്പെ​ടെ 812 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 433 വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.

4840 കി​ലോ​മീ​റ്റ​ർ സ​മ​യ​ബ​ന്ധി​ത​മാ​യ പ്ര​ത്യേ​ക ഘ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മൊ​ത്തം 7994 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഡാ​ക്ക​ർ റാ​ലി ന​ട​ന്ന​ത്. സാ​ഹ​സി​ക യാ​ത്ര അ​ൽ ഉ​ല, ഹാ​ഇ​ൽ, റി​യാ​ദ്, വാ​ദി അ​ദ്-​ദ​വാ​സി​ർ, ബി​ഷ, ഹ​നാ​ക്കി​യ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ ശേ​ഷ​മാ​ണ് യാം​ബു​വി​ൽ ത​ന്നെ സ​മാ​പി​ച്ച​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ എം​പ്റ്റി ക്വാ​ർ​ട്ട​ർ മ​രു​ഭൂ​മി ഒ​ഴി​വാ​ക്കി പു​തി​യ റൂ​ട്ടി​ലാ​ണ് ഡാ​ക്ക​ർ റാ​ലി ഒ​രു​ക്കി​യ​ത്.

വി​ഷ​ൻ 2030ന്റെ ​ഭാ​ഗ​മാ​യി സു​പ്ര​ധാ​ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ സൗ​ദി തു​ട​ർ​ച്ച​യാ​യി ഡാ​ക്ക​ർ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് പി​ന്നി​ട്ട​ത്. ഓ​രോ വ​ർ​ഷ​വും സു​ര​ക്ഷ സ​ജീ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​യും ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യു​മാ​ണ് 15 ദി​വ​സ​ത്തോ​ളം നീ​ളു​ന്ന ഡാ​ക്ക​ർ റാ​ലി സൗ​ദി​യി​ൽ ന​ട​ന്നി​രു​ന്ന​ത്. സാ​ഹ​സി​ക​ത​യു​ടെ ഡാ​ക്ക​ർ റാ​ലി​യെ വ​ര​വേ​ൽ​ക്കാ​നു​ള്ള ത​കൃ​തി​യാ​യ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങാ​നി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി​യി​ൽ​നി​ന്ന് ഈ ​ആ​ഗോ​ള മ​ത്സ​രം മാ​റ്റി​യ പ്ര​ഖ്യാ​പ​നം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dakar Rally 2027 Moved from Saudi Arabia Announced
Next Story