യൂറോപ്പ് സൈക്ലിംഗ് ടൂർ: സൗദി യുവാക്കള്‍ക്ക് ഒന്നാം സ്ഥാനം
text_fieldsറിയാദ്: ഒരാഴ്ച കൊണ്ട് 700 കിലോമീറ്റർ സൈക്കിൾ ചവിട്ടി വിവിധ രാജ്യങ്ങൾ കറങ്ങിയ മത്സരത്തിൽ 30 അംഗ സൗദി ടീം ഒന്നാംസ്ഥാനം നേടി. യൂറോപ്യൻ സൈക്ലിംഗ് ടൂർ എന്ന പേരിൽ ‘ഗ്ലോബൽ ബൈകിങ് ഇനിഷ്യേറ്റീവ് 2018’ എന്ന പരിപാടിയിലാണ് സൗദി തിളക്കം. 30 രാജ്യങ്ങളിൽ നിന്ന് 600 സൈക്ലിസ്റ്റുകളാണ് പരിപാടിയിൽ പെങ്കടുത്തത്. സ്വീഡിഷ് നഗരമായ ഗുട്ടൻ ബർഗിൽ നിന്ന് തുടങ്ങി ജർമനിയിലെ ഹംബർഗ് വരെയാണ് ഒരാഴ്ചകൊണ്ട് സൈക്കിൾ യാത്ര നടത്തിയത്. ജീവകാരുണ്യ^സന്നദ്ധ പ്രവർത്തന പദ്ധതിക്ക് ഫണ്ട് സ്വരൂപിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. സൗദി വിഷൻ 2030 െൻറ ഭാഗമായ ജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രചാരണാർഥമാണ് സൗദി ടീം പരിപാടിയിൽ പെങ്കടുത്തത്. കാൻസർ ബാധിച്ച കുട്ടികളുടെ ക്ഷേമ പദ്ധതിയാണ് സൗദി സംഘം അവതരിപ്പിച്ചത് എന്ന് ടീം ലീഡർ മുഹമ്മദ് അൽ അലിയാൻ പറഞ്ഞു. കാൻസർ ബോധവത്കരണവും പദ്ധതിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
