ദേശീയ ദിനത്തിൽ സൈക്കിൾ സവാരി
text_fieldsദേശീയ ദിനത്തിൽ ‘ജുബൈൽ ബൈക്കറി’െൻറ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ സവാരി
ജുബൈൽ: ദേശീയദിനത്തിൽ 'ജുബൈൽ ബൈക്കറി'െൻറ നേതൃത്വത്തിൽ സൈക്കിൾ സവാരി സംഘടിപ്പിച്ചു. അഭിഷേക് അഗർവാൾ, അവി ത്രിഫാത്തി, അഹ്സൻ, അർപിത്, ഡോ. മനോജ് ഗോയൽ, ഇഷി നാവിക്, സംഗീത ചക്രവർത്തി, ശിവ ജയരാമൻ, ശങ്കർ ഗണേഷ് എന്നിങ്ങനെ 13 പേരാണ് യാത്ര നയിച്ചത്. കോറൽ ബീച്ചിലൂടെ അബു അലി ദ്വീപിലേക്കായിരുന്നു യാത്ര. അഭിഷേകും ഇഷിയും ചേർന്ന് സ്ഥാപിച്ച ജുബൈലിലെ ആദ്യത്തെ ഇന്ത്യൻ സൈക്ലിസ്റ്റ് ഗ്രൂപ്പാണ് ജുബൈൽ ബൈക്കർ. എൻജിനീയറിങ് മെഡിക്കൽ മേഖലകളിൽ ജോലി ചെയ്യുന്ന 23 അംഗങ്ങളുണ്ട് സംഘത്തിൽ.
നിഷ്ക്രിയ ജീവിതശൈലിയിൽ നിന്ന് സജീവമായ ജീവിതശൈലിയിലേക്ക് ദിവസേനയുള്ള പ്രഭാത സൈക്ലിങ്ങിലൂടെ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ഗ്രുപ്പിെൻറ ലക്ഷ്യം. അത് ആളുകളെ കൂടുതൽ ഉൽപാദനക്ഷമതയുള്ളവരാക്കാൻ സഹായിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. സമാനമായ ഒരു പരിപാടി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് Jubail.biker@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

