Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാ​യാ​മ​ത്തി​ന്​...

വ്യാ​യാ​മ​ത്തി​ന്​ സൈ​ക്കി​ളോ​ട്ടം, മ​ല​യാ​ളി ബൈ​സി​ക്കി​ൾ ഗ്രൂ​പ്​​ 'സൂ​പ്പ​ർ ഹി​റ്റ്​'

text_fields
bookmark_border
വ്യാ​യാ​മ​ത്തി​ന്​ സൈ​ക്കി​ളോ​ട്ടം, മ​ല​യാ​ളി ബൈ​സി​ക്കി​ൾ ഗ്രൂ​പ്​​ സൂ​പ്പ​ർ ഹി​റ്റ്​
cancel
camera_alt

ടീം 777 ​അം​ഗ​ങ്ങ​ൾ ​ൈസ​ക്കി​ൾ സ​വാ​രി​ക്കി​ടെ ദ​മ്മാം കോ​ർ​ണി​ഷി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ 

ദ​മ്മാം: ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും, ഏ​തു​ പ്ര​തി​സ​ന്ധി​യി​ലാ​യാ​ലും മ​ല​യാ​ളി​ക​ൾ​ക്ക്​ ചി​ല ച​രി​ത്ര​ങ്ങ​ൾ തീ​ർ​ക്കാ​തെ അ​ട​ങ്ങി​യി​രി​ക്കാ​നാ​വി​ല്ല. അ​ത്ത​ര​മൊ​രു കൂ​ട്ടാ​യ്​​മ​യാ​ണ്​ ഈ ​കോ​വി​ഡ്​ കാ​ല​ത്ത്​ സൗ​ദി​യി​ൽ രൂ​പ​പ്പെ​ട്ട ടീം 777 ​സൈ​ക്കി​ൾ ക്ല​ബ്​. സൈ​ക്കി​ൾ ജീ​വി​ത​ത്തി​െൻറ ഭാ​ഗ​മാ​ക്കി മാ​റ്റി​യാ​ണ്​ ഇ​വ​ർ പ്ര​വാ​സ​ത്തി​ൽ പു​തു​ച​രി​ത്രം തീ​ർ​ക്കു​ന്ന​ത്.

േക​വ​ലം മാ​സ​ങ്ങ​ൾ​കൊ​ണ്ട്​ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ അ​ണി​നി​ര​ന്ന ഈ ​കൂ​ട്ടം ഇ​പ്പോ​ൾ സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലും ത​രം​ഗ​മാ​യി മാ​റി. വ്യാ​യാ​മ​വും യാ​ത്ര​ക​ളും ജീ​വി​ത​ത്തി​െൻറ ഭാ​ഗ​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന ഒ​രു​കൂ​ട്ടം മ​ല​യാ​ളി ചെ​റു​പ്പ​ക്കാ​രാ​ണ്​ 'സൈ​ക്കി​ൾ ക്ല​ബി​ന്​' തു​ട​ക്കം​കു​റി​ച്ച​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ ജിം​നേ​ഷ്യ​ങ്ങ​ൾ അ​ട​ച്ച​തോ​ടെ വ്യാ​യാ​മ​ത്തി​നും മാ​ന​സി​ക ആ​രോ​ഗ്യം പു​ഷ്​​ടി​പ്പെ​ടു​ത്താ​നും യോ​ജി​ച്ച മാ​ർ​ഗം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ സൈ​ക്കി​ൾ ച​വി​ട്ടാം എ​ന്ന ആ​ശ​യ​ത്തി​ൽ വ​ന്നു​നി​ന്ന​ത്.

ദ​മ്മാ​മി​ലു​ള്ള തൃ​ശൂ​ർ കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ ഷെ​രീ​ഫ്​ ആ​ണ്​ ഈ ​ആ​ശ​യ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. സൈ​ക്കി​ൾ ച​വി​ട്ടി​യാ​ൽ​ പ​ല​തു​ണ്ട്​ കാ​ര്യം എ​ന്നു​ പ​റ​ഞ്ഞ​തു​പോ​ലെ വ്യാ​യാ​മ​വും ന​ട​ക്കും, പ്ര​കൃ​തി​യെ പ്ര​ഭാ​ത​ത്തി​ൽ​ത​ന്നെ ക​ണ്ടാ​സ്വ​ദി​ക്കു​ക​യും ചെ​യ്യാം എ​ന്നൊ​രു കൗ​തു​ക​ത്തി​നാ​ണ്​ ഷെ​രീ​ഫ്​ ഇൗ ​ശീ​ല​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. ഇ​ട​വ​ഴി​ക​ളി​ലൂ​ടെ സൈ​ക്കി​ൾ ച​വി​ട്ടി​പോ​യാ​ൽ പ​ല​വി​ധ ജീ​വി​ത​ങ്ങ​ളെ അ​ടു​ത്തു​കാ​ണാ​മെ​ന്നും​ മ​ന​സ്സി​ലാ​യി.

ക്ര​മേ​ണ ഷെ​രീ​ഫി​െൻറ പ​ല സു​ഹൃ​ത്തു​ക്ക​ളും ഒ​പ്പം​കൂ​ടി. ഇ​െ​താ​രു വാ​ട്​​സ്​​ആ​പ്​ കൂ​ട്ടാ​യ്​​മ​യാ​യി രൂ​പ​പ്പെ​ട്ട​തോ​ടെ അ​വ​സ​ര​ങ്ങ​ൾ കാ​ത്തി​രു​ന്ന പ​ല​രും പു​റ​ത്തു​വ​ന്നു. 55ഉം 60​ഉം വ​യ​സ്സു​ള്ള​വ​ർ മു​ത​ൽ ചെ​റു​പ്പ​ക്കാ​ർ വ​രെ. ക്ര​മേ​ണ പ​ല​വി​ധ​ത്തി​ലു​ള്ള 'ച​ല​ഞ്ചു​ക'​ൾ ഗ്രൂ​പ്പി​ൽ വ​ന്നു​തു​ട​ങ്ങി. അ​ങ്ങ​നെ ദി​വ​സം 250 കി​ലോ​മീ​റ്റ​ർ വ​രെ സൈ​ക്കി​ൾ ച​വി​ട്ടി​യ​വ​രു​ണ്ടാ​യി. കേ​വ​ലം വ്യാ​യാ​മ​താ​ൽ​പ​ര്യ​ത്തി​നാ​ണ്​ ബൈ​സി​ക്കി​ൾ ഗ്രൂ​പ്​ തു​ട​ങ്ങി​യ​തെ​ങ്കി​ലും ക്ര​മേ​ണ അ​തൊ​രു കു​ടും​ബ​മാ​യി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു.

​സൈ​ക്കി​ൾ ച​വി​ട്ട​ൽ ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​വും മ​ന​സ്സും പ്ര​ദാ​നം ചെ​യ്യു​ക മാ​ത്ര​മ​ല്ല, പാ​ട്ടും ആ​ട്ട​വു​മൊ​ക്കെ​യാ​യി ജീ​വി​ത​ത്തി​െൻറ സ​മ്മ​ർ​ദ​ങ്ങ​ളെ​യും അ​ലി​യി​ച്ചു​ക​ള​യാ​നു​ള്ള ഉ​പാ​ധി​കൂ​ടി​യാ​യി മാ​റി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ​വ​രും സു​ഖ സു​ഷു​പ്​​തി​യി​ൽ ആ​ണ്ടു​കി​ട​ക്കു​േ​മ്പാ​ൾ പു​ല​ർ​ച്ച ഉ​ണ​ർ​ന്ന്​ ​ൈബ​സി​ക്കി​ൾ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങും.

ചെ​റി​യ ത​ണു​ത്ത കാ​റ്റു​വീ​ശു​ന്ന നി​ശ്ശ​ബ്​​ദ പു​ല​രി​യി​ൽ സൂ​ര്യ​ൻ ഉ​ണ​ർ​ന്നു​വ​രു​ന്ന​തു​ ക​ണ്ട്​ സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​െൻറ സു​ഖം എ​ങ്ങ​നെ​യാ​ണ്​ പ​റ​ഞ്ഞ​റി​യി​ക്കു​ക എ​ന്ന്​ സൈ​ക്കി​ൾ ഗ്രൂ​പ്പി​െൻറ സ​ജീ​വ അം​ഗ​മാ​യ ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി സ​ക്കീ​ർ ഹു​ൈ​സ​ൻ ചോ​ദി​ച്ചു. അ​തി​രാ​വി​ലെ ​ൈസ​ക്കി​ൾ ച​വി​ട്ടു​ന്ന മ​ല​യാ​ളി​ക​ളെ സ്വ​ദേ​ശി സ്​​ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റു​ സൈ​ക്കി​ൾ യാ​ത്രി​ക​ർ ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി. ക്ര​മേ​ണ മ​ല​യാ​ളി ബൈ​സി​ക്കി​ൾ ​ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച്​ അ​റി​ഞ്ഞ അ​വ​ർ എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്ത്​ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സൗ​ദി​യി​ലും ​ൈസ​ക്കി​ൾ ച​വി​ട്ടു​ന്ന സ്​​ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടേ​യും എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഇ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ബൈ​സി​ക്കി​ൾ ഗ്രൂ​പ്പി​ൽ എ​ത്തി​യ​തോ​ടെ പ​ല​രു​ടെ​യും ജീ​വി​ത​ച​ര്യ മാ​റി. വ്യാ​യാ​മം ചെ​യ്യാ​ൻ മ​ടി​ച്ചി​രു​ന്ന​വ​ർ ഇ​ന്ന്​ ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ്​ സൈ​ക്കി​ൾ സ​വാ​രി​ക്ക്​ എ​ത്തു​ന്ന​തെ​ന്ന്​ ഷെ​രീ​ഫ്​ പ​റ​ഞ്ഞു.

സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​ത്​ സ​മ്പൂ​ർ​ണ വ്യാ​യാ​മ​മാ​യ​തി​നാ​ൽ ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക്​ ഒ​രു ത​ട​സ്സ​വു​മി​ല്ലെ​ന്നും ഷെ​രീ​ഫ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ സ്വ​ന്ത​മാ​യി ജേ​ഴ്​​സി​യും പ്ര​വ​ർ​ത്ത​ന നി​യ​മ​ങ്ങ​ളു​മു​ള്ള ഗ്രൂ​പ്പാ​യി ടീം 777 ​ബൈ​സി​ക്കി​ൾ ഗ്രൂ​പ്​ മാ​റി​ക്ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ആ​റി​ന്​ കി​ങ്​​ ഫ​ഹ​ദ്​ പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ദി കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​െ​ല സൈ​ക്കി​ളി​ങ്​, സ്വി​മ്മി​ങ്​, റ​ണ്ണി​ങ്​​ ട്രെ​യി​നി​ങ്​​ ഡ​യ​റ​ക്​​ട​ർ മി​ഷാ​രി അ​ൽ അ​യാ​ദ്​ ആ​ണ്​ ജേ​ഴ്​​സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. പു​തി​യ കാ​ല​ത്തി​െൻറ പ്ര​തീ​ക്ഷ​ക​ളും ഉ​ത്തേ​ജ​ന​ങ്ങ​ളു​മാ​ണ്​ ഇ​ത്ത​രം കൂ​ട്ട​ങ്ങ​ൾ എ​ന്നാ​ണ്​ അ​ദ്ദേ​ഹം ബൈ​സി​ക്കി​ൾ ഗ്രൂ​പ്പി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

കൂ​ടു​ത​ൽ ആ​രോ​ഗ്യ പൂ​ർ​ണ​മാ​യ പ്ര​വാ​സി​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ ബൈ​സി​ക്കി​ൾ ഗ്രൂ​പ്പു​കാ​ർ മു​ന്നോ​ട്ട്​ സൈ​ക്കി​ൽ ച​വി​ട്ടു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cycling for ExerciseBicycle Group
News Summary - Cycling for Exercise, Malayalam Bicycle Group 'Super Hit'
Next Story