Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​വി. കൃ​ഷ്ണ​കു​മാ​ർ...

സി.​വി. കൃ​ഷ്ണ​കു​മാ​ർ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ൻ​റ്​

text_fields
bookmark_border
thrissur saudi
cancel
camera_alt

സി.​വി. കൃ​ഷ്ണ​കു​മാ​ർ (പ്ര​സി.), ഷെ​റി​ൻ മു​ര​ളി (ജ​ന. സെ​ക്ര.)

റി​യാ​ദ്: തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി​യു​ടെ 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ പ്ര​സി​ഡ​ൻ​റാ​യി സി.​വി. കൃ​ഷ്ണ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ ഗി​രി​ജ​ൻ ശ​ങ്ക​ര​ൻ നാ​യ​ർ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തുകൊ​ണ്ടാ​ണ് സ്ഥാ​പ​കാം​ഗ​വും മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ സി.​വി. കൃ​ഷ്ണ​കു​മാ​റി​നെ ത​ൽ​സ്ഥാ​ന​ത്തേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കൃ​ഷ്ണ​കു​മാ​ർ ക​ഴി​ഞ്ഞ 34 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യുന്നു.

കൃ​ഷ്ണ​കു​മാ​റി​​ന്റെ ഭാ​ര്യ റീ​ന റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ൾ അ​ധ്യാ​പി​ക​യും അ​റി​യ​പ്പെ​ടു​ന്ന നൃ​ത്താ​ധ്യാ​പി​ക​യും ആ​ണ്. ദ​ന്ത ഡോ​ക്ട​റാ​യ മ​ക​ൾ കൃ​പ ഭ​ർ​ത്താ​വു​മൊ​ത്തു യു.​കെ​യി​ലാ​ണ്. മ​ക​ൻ കൃ​താർഥ് ഓ​ഡി​യോ​ള​ജി​സ്​​റ്റാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ലേതുപോ​ലെ ത​ന്നെ അം​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഊ​ന്ന​ൽ ന​ൽ​കി​യാ​യി​രി​ക്കും താ​നും പ്ര​വ​ർ​ത്തി​ക്കു​ക യെന്ന്​ കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു. ഷെ​റി​ൻ മു​ര​ളി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഷാ​ഹി​ദ് അ​റ​ക്ക​ൽ ട്ര​ഷ​റ​റാ​യും തു​ട​രും.

ഷാ​ഹി​ദ് അ​റ​ക്ക​ൽ (ട്ര​ഷ​.)

തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ന് നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ ഗി​രി​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് ശ​ങ്ക​ർ സ്വാ​ഗ​ത​വും ഷാ​ഹി​ദ് അ​റ​ക്ക​ൽ യോ​ഗ​ത്തി​ന് ന​ന്ദി​യും പ​റ​ഞ്ഞു. ശ​ങ്ക​ര വാ​ര്യ​ർ, ബ​ഷീ​ർ വാ​ടാ​ന​പ്പ​ള്ളി, സ​ന്തോ​ഷ്‌, പ​ങ്ക​ജാ​ക്ഷ​ൻ, അ​രു​ണ​ൻ, സൂ​ര​ജ് എ​ന്നി​വ​ർ പു​തി​യ പ്ര​സി​ഡ​ൻ​റി​ന്​ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentThrissur District Souhridavedi
News Summary - CV Krishnakumar Thrissur District Souhridavedi President
Next Story