പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ: ചർച്ച ചെയ്ത് സൗദി-ജപ്പാൻ-ചൈന വിദേശകാര്യ മന്ത്രിമാർ
text_fieldsറിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും വിവിധ പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തി.
വ്യാഴാഴ്ച ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി സൗദി വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ബന്ധവും ചർച്ച ചെയ്ത മന്ത്രിമാർ, മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷ വെല്ലുവിളികളും വിശദമായി അവലോകനം ചെയ്തു.
തുടർന്ന്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റി പൊളിറ്റ് ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യീയുമായി അമീർ ഫൈസൽ ബിൻ ഫർഹാൻ ഫോണിലൂടെ സംസാരിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സമാധാന ശ്രമങ്ങളുമായിരുന്നു ഈ ചർച്ചയിലെ പ്രധാന അജണ്ട.
സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല ചർച്ചകൾ വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

