‘ക്യുരിയോസിറ്റി’ക്വിസ് മത്സരം
text_fieldsക്യുരിയോസിറ്റി ക്വിസ് മത്സരവിജയികളും സംഘാടകരും
ജുബൈൽ: ഇന്ത്യൻ സ്കൂൾ ജുബൈലിലെ പൂർവ വിദ്യാർഥി കൂട്ടായ്മ ‘ക്യുരിയോസിറ്റി’ക്വിസ് മത്സരം സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ സ്കൂൾ കുട്ടികളെ ഉൾക്കൊള്ളിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ക്വിസ് മാസ്റ്റർ ആസിം ഖാൻ നിയന്ത്രിച്ചു. ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ ദമ്മാം, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അൽ-ജുബൈൽ, ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ അൽ-ജുബൈൽ, അൽമുന ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
മൂന്നു വിദ്യാർഥികൾ വീതമുള്ള എട്ട് ടീം മത്സരത്തിൽ പങ്കെടുത്തു. ഏഴ് റൗണ്ട് മത്സരമാണ് നടന്നത്. മീറ്റ് ഭണ്ഡാരി, ആഢ്യൻ ഇർഫാൻ, നബീൽ ബിൻ തസ്നീം എന്നിവരടങ്ങുന്ന ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ടീം ചാമ്പ്യൻഷിപ് ട്രോഫി നേടി. ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളായ സയ്യിദ് ബെലാൽ മുദാസ്സർ, റിത്വിക് ശർമ, ആരുഷ് ഗുപ്ത എന്നിവർ രണ്ടാം സ്ഥാനം നേടി. അൽമുന ഇന്റർനാഷനൽ സ്കൂളിലെ ഇഹ്തഷാം അഹമ്മദ് ഖാൻ, ഫൗസാൻ ഖാൻ, അബ്രാർ മുല്ല എന്നിവർ മൂന്നാം സ്ഥാനം നേടി. സൈനബ് പർവീൺ സിദ്ദിഖ്, ആഢ്യൻ ഇർഫാൻ ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി. യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി സി.ഇ.ഒ അബ്ദുൽ മജീദ്, റെഹാൻ ആലം സിദ്ദിഖ് സി.ഇ.ഒ ആർ.എ.എസ് അംബിഷൻ എന്നിവർ വിശിഷ്ടാതിഥികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

