Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ ആറ്​...

മദീനയിൽ ആറ്​ ജില്ലകളിലെ കർഫ്യൂവിൽ ഇളവ്​

text_fields
bookmark_border
മദീനയിൽ ആറ്​ ജില്ലകളിലെ കർഫ്യൂവിൽ ഇളവ്​
cancel

ജിദ്ദ: മദീനയിലെ ആറ്​ ഡിസ്​ട്രിക്​റ്റുകളിൽ ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയ വക്​താവ്​ വ്യക്​തമാക്കി. ആരോഗ്യ വകുപ്പുകളുടെ ശിപാർശയെ തുടർന്നാണ്​ ശുറൈബാത്ത്, ബനീദഫർ, ഖുർബാൻ,  അൽജുമുഅ, ഇസ്​കാനിലെ കുറച്ച്​ ഭാഗം, ബനീ ഖുദ്​റ എന്നിവിടങ്ങളിലെ കർഫ്യു ശനിയാഴ്ച മുതൽ ഇളവ്  വരുത്തിയത്.


ഇവിടെങ്ങളിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം അഞ്ച്​ വരെ ആളുകൾക്ക്​ പുറത്തിറങ്ങാം. നേരത്തെ കർഫ്യുവിൽ നിന്ന്​ ഇളവു നൽകിയ സ്​ഥാപനങ്ങൾക്ക്​ പ്രവർത്തനം തുടരാം. കോവിഡ്​ വ്യാപനം തടഞ്ഞ്​ പൊതുജനാരോഗ്യം സംരക്ഷിക്കാൻ നടത്തുന്ന നടപടികളുടെ  ഭാഗമാണിതെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കി.

തീരുമാനം പുനപരിശോധനക്ക്​ വിധേയായി കൊണ്ടിരിക്കും.  മുഴുവനാളുകളും ആരോഗ്യ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19
News Summary - curfew relaxed in six districts of Medina-gulf news
Next Story