Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കർഫ്യു...

സൗദിയിൽ കർഫ്യു തീരുമാനം പൊതുജനങ്ങളു​ടെ കൈകളിലാണ്​​ -ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
saudi arabia interior ministry
cancel
camera_alt

സൗദി ആഭ്യന്തര മന്ത്രാലയം സുരക്ഷ വക്താവ്​ കേണൽ തലാൽ അൽശൽഹൂബ് വാർത്താസമ്മേളനം നടത്തുന്നു

ജിദ്ദ: കോവിഡ്​ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സൗദിയിൽ കർഫ്യു വീണ്ടും പ്രഖ്യാപിക്കേണ്ടി വരുമോ എന്നത്​​ ജനങ്ങളുടെ പെരുമാറ്റം അനുസരിച്ചിരിക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം. കോവിഡ്​ മുൻകരുതൽ ചട്ടങ്ങൾ ലംഘിച്ചാൽ സ്ഥിതി വഷളാവും. കർഫ്യു തീരുമാനം പൊതുജനങ്ങളു​ടെ കൈകളിലാണെന്ന്​ പറയുന്നത്​ അതുകൊണ്ടാണ്​. ബന്ധപ്പെട്ട വകുപ്പുകൾ​ കോവിഡ്​​ സ്ഥിതിഗതികൾ സസൂക്ഷ്​​മം നിരീക്ഷിച്ച്​ വരികയാണ്​​.

ആവശ്യം വന്നാൽ കർഫ്യു നടപ്പാക്കുമെന്നും മന്ത്രാലയ സുരക്ഷാ വക്താവ്​ കേണൽ തലാൽ അൽശൽഹൂബ്​ പറഞ്ഞു. ഒരാഴ്​ചക്കുള്ളിൽ 31,868 കോവിഡ്​ മുൻകരുതൽ ചട്ടലംഘനങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തതെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ​കോവിഡ്​ മുൻകരുതൽ നിയമലംഘനങ്ങൾ 72 ശതമാനമായി ഉയർന്നിട്ടുണ്ട്​.

പൊതുജനാരോഗ്യം സംരക്ഷിക്കാനും കോവിഡ്​ വ്യാപനം തടയാനും നിരവധി മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്​. കോവിഡുമായി ബന്ധപ്പെട്ട്​ പരിഭ്രാന്തിയുണ്ടാക്കുന്ന അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിന്​ എതിരെയും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. നടപടിക്രമങ്ങൾ തുടർച്ചയായി വിലയിരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidcurfewSaudi Arabia
News Summary - curfew in Saudi Arabia is at people's hand - Interior Ministry
Next Story