അറബിക് കാലിഗ്രഫി നിഘണ്ടു സൗദി സംസ്കാരിക മന്ത്രാലയവും ‘ഇസെസ്കോ’യും ഒപ്പുവെച്ചു
text_fieldsഅറബിക് കാലിഗ്രഫി നിഘണ്ടു നിർമാണം സംബന്ധിച്ച പദ്ധതിയിൽ സൗദി സംസ്കാരിക
മന്ത്രാലയവും ‘ഇസെസ്കോ’യും ഒപ്പുവെച്ചപ്പോൾ
റിയാദ്: അറബി കാലിഗ്രഫിയുടെ ചരിത്രപരമായ ചിത്രീകരണ നിഘണ്ടു ഒരുക്കുന്നതിനുള്ള പദ്ധതിയിൽ സൗദി സാംസ്കാരിക മന്ത്രാലയം, ഇസ്ലാമിക് വേൾഡ് എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷനുമായി (ഇസെസ്കോ) ഒപ്പുവച്ചു. സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ സാന്നിധ്യത്തിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സാംസ്കാരിക വകുപ്പ് അസിസ്റ്റന്റ് മന്ത്രി റകാൻ ബിൻ ഇബ്രാഹിം അൽതൗഖ്, ഇസെസ്കോ ഡയറക്ടർ ജനറൽ ഡോ. സാലിം ബിൻ മുഹമ്മദ് അൽമാലിക് എന്നിവരാണ് ഒപ്പുവെച്ചത്.
മന്ത്രാലയവും സംഘടനയും തമ്മിലുള്ള സഹകരണത്തിന്റെ നിരവധി മേഖലകൾ എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ ഉൾപ്പെടുന്നു.
അറബി കാലിഗ്രഫി കലയുടെ ചരിത്രപരമായ നിഘണ്ടുവിൽ എഴുതാനും എഡിറ്റ് ചെയ്യാനും അവലോകനം ചെയ്യാനും സംഭാവന ചെയ്യുന്നതിനായി ഇസ്ലാമിക ലോകത്തെ അറബിക് കാലിഗ്രഫിയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിൽനിന്നും ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നും അറബി കാലിഗ്രഫി കലയിൽ വിദഗ്ധരെ നാമനിർദേശം ചെയ്യുന്നതിനുള്ള സഹകരണമാണ് ഇതിൽ ഏറ്റവും പ്രധാനം.
കൈയെഴുത്തുപ്രതികൾ, ലിഖിതങ്ങൾ, പെയിന്റിങുകൾ, ഇസ്ലാമിക ലോകത്തെ മറ്റുള്ളവ എന്നിവയുൾപ്പെടെ അറബി കാലിഗ്രഫിയുടെ ഏറ്റവും പ്രശസ്തമായ ഉറവിടങ്ങളുടെ ദൃശ്യവത്കരണം തയാറാക്കുന്നതിൽ സാംസ്കാരിക മന്ത്രാലയവും ഇസെസ്കോയും തമ്മിലുള്ള സഹകരണവും ഉൾപ്പെടും. ഈ നിഘണ്ടു ലോകത്തിലെ അതുല്യവും അഭൂതപൂർവവുമായ സാംസ്കാരിക പ്രവർത്തനത്തെ പ്രതിനിധീകരിക്കുന്നതായിരിക്കും.
അറബി കാലിഗ്രഫിയെ വിഷ്വൽ വീക്ഷണകോണിൽനിന്ന് അഭിസംബോധന ചെയ്യുന്ന, കാലക്രമേണ അതിന്റെ വികസനം നിരീക്ഷിക്കുകയും, അറബി അക്ഷരങ്ങൾ രൂപത്തിലും ഉള്ളടക്കത്തിലും പഠിക്കുകയും പരമ്പരാഗത ചരിത്ര നിഘണ്ടുവിൽനിന്ന് വ്യത്യസ്തമായി, വിവിധ ചരിത്രസന്ദർഭങ്ങളിൽ അവയുടെ പ്ലാസ്റ്റിക് വികസനം വിശകലനം ചെയ്യുകയും ചെയ്യുന്ന ആദ്യത്തെ ചരിത്ര പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

