സാംസ്കാരിക സംവാദങ്ങൾ ആശയങ്ങളെ രൂപപ്പെടുത്തുന്നു -ആർ.എസ്.സി
text_fieldsറിയാദ് നോർത്ത് കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ‘പെൻകതിർ’ സാംസ്കാരിക സംഗമം
റിയാദ്: ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ സാംസ്കാരിക സംവാദങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് റിയാദ് നോർത്ത് കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ‘പെൻകതിർ’ സാംസ്കാരിക സംഗമം അഭിപ്രായപ്പെട്ടു. പ്രവാസി യുവാക്കളുടെ സാംസ്കാരിക ഉണർവുകളെ ലക്ഷ്യംവെച്ച് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമത്തിൽ സോൺ ചെയർമാൻ ഷുഹൈബ് സഅദി അധ്യക്ഷത വഹിച്ചു.
പ്രവാസത്തിലെ തിരക്കുകൾക്കിടയിൽ ഉണർന്നിരിക്കാനും പരിസരത്തെ അറിഞ്ഞു ജീവിക്കാനും യുവാക്കളെ പ്രചോദിപ്പിക്കുന്നതായിരുന്നു പരിപാടി. റിയാദ് നോർത്ത് കലാലയം സെക്രട്ടറി നിഹാൽ അഹമ്മദ് വിഷയം അവതരിപ്പിച്ചു. ആർ.എസ്.സി ഗ്ലോബൽ കലാലയം സെക്രട്ടറി സലീം പട്ടുവം, സൗദി ഈസ്റ്റ് നാഷനൽ കലാലയം സെക്രട്ടറി നൗഷാദ്, നാഷനൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷബീർ അലി തങ്ങൾ, ജാബിർ അലി കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി അഷ്കർ മഴൂർ, അക്ബർ അലി, ഷുഹൈബ് കോട്ടക്കൽ, അഷ്റഫ് അണ്ടോണ എന്നിവർ സംസാരിച്ചു. സജീദ് മാട്ട സ്വാഗതവും ഉവൈസ് വടകര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

