അഖ്റബിയ ഖുർആനിക് സ്കൂൾ സനദ് ദാന ചടങ്ങും സാംസ്കാരിക സമ്മേളനവും
text_fieldsഅഖ്റബിയ ഖുർആനിക് മദ്റസ സനദ് ദാന ചടങ്ങിൽ കേരള മദ്റസ വിദ്യാഭ്യാസ ബോർഡ് അംഗം അബൂബക്കർ ഫാറൂഖി സംസാരിക്കുന്നു
അൽഖോബാർ: അഖ്റബിയ ഖുർആനിക് സ്കൂൾ സനദ് ദാന ചടങ്ങും സാംസ്കാരിക സമ്മേളനവും തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് അൻവർ ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ഹ്രസ്വ സന്ദർശനത്തിനെത്തിയ കേരള മദ്റസ വിദ്യാഭ്യാസ ബോർഡ് അംഗം അബൂബക്കർ ഫാറൂഖി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഉന്നത വിജയം നേടി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെ സർട്ടിഫിക്കറ്റും ഉപഹാരവും നൽകി ആദരിച്ചു. മുഖ്യാതിഥി സഅദി അലി അൽഖുറൈശ്, തനിമ സൗദി പ്രസിഡന്റ് കെ.എം. ബഷീർ, മദ്റസ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ബഷീർ, പ്രിൻസിപ്പൽ നൂറുദ്ദീൻ, എം.ടി.എ പ്രസിഡന്റ് ആശിഫ അതീഖ്റഹ്മാൻ, എസ്.ടി. ഹിഷാം, അബ്ദുല്ല മാമ്പ്ര, ജസ്ന മൂസ, ജനറൽ കൺവീനർ എ.കെ. അസീസ് എന്നിവർ സംസാരിച്ചു. യൂനുസ് സിറാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉമർ ഫാറൂഖ്, റഷീദ് ഉമർ, മുജീബ് കളത്തിൽ, മുഹമ്മദ് പക്ദീരി, ത്വയ്യിബ് എന്നിവർ സംബന്ധിച്ചു. ആരിഫ് അലി, സഫ്വാൻ, സുമയ്യ ഷറഫാത് എന്നിവർ അവതാരകരായി.
കെ.ജി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ വെൽക്കം ഡാൻസ്, ഒപ്പന, ഖവാലി, ഗാനങ്ങൾ, പ്രസംഗം തുടങ്ങിയവ നടന്നു. ലൈവ് ക്വിസ്, മൈമിങ്, സംഗീത ശിൽപം, നാടകം തുടങ്ങിയവ അവതരിപ്പിച്ചു. കുട്ടികൾ തയാറാക്കിയ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മദ്റസ അധ്യാപകരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

