സാംസ്കാരിക സദസ്സും ഡോക്യുമെൻററി പ്രദർശനവും
text_fieldsഗ്രെയ്സ് എജുക്കേഷനൽ അസോസിയേഷൻ റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ അഡ്വ. ജലീൽ, ഷാഫി
ചിറ്റത്തുപാറ, റഹ്മത്ത് ഇലാഹി എന്നിവർ സംസാരിക്കുന്നു
റിയാദ്: ഗ്രെയ്സ് എജുക്കേഷനൽ അസോസിയേഷൻ റിയാദ് ചാപ്റ്റർ ‘ചരിത്രം പറഞ്ഞ് കൊണ്ടേയിരിക്കുക’ എന്ന തലക്കെട്ടിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
ബത്ഹയിലെ ഡി പാലസ് ഹാളിൽ നടന്ന പരിപാടിയിൽ ആനന്ദ് പട്വർധന്റെ ഏറെ പ്രസിദ്ധമായ ‘രാം കെ നാം’ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. ഇന്ത്യാ മഹാരാജ്യത്തിെൻറ ജനാധിപത്യ മതേതര മൂല്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും രാജ്യത്തിെൻറ നിയമങ്ങളെയും, ആരാധനാലയങ്ങൾക്ക് മേലുള്ള ഭരണകൂടത്തിെൻറ ഒത്താശയോടുകൂടിയുള്ള കടന്നുകയറ്റവും അതുവഴി ഉണ്ടായ വർഗീയ കലാപങ്ങളെക്കുറിച്ചും സദസ്സ് ചർച്ച ചെയ്തു. ഇന്ത്യയുടെ പൊതുമനസ്സ് മതേതരമാണ്. ബഹുസ്വരതയെ അത്രവേഗം ഇല്ലായ്മ ചെയ്യാൻ ആർക്കും കഴിയില്ല.
പ്രതീക്ഷ കൈവിടാതെ രാജ്യത്തിെൻറ പാരമ്പര്യവും സംസ്കാരവും ചരിത്രവും ആവർത്തിച്ച് പറയുക എന്നത് ഈ കാലത്തെ ഏറ്റവും വലിയ പ്രതിരോധമാണ്. രാജ്യത്തെ മതാടിസ്ഥാനത്തിൽ വേർതിരിച്ച് അധികാരം സ്ഥാപിക്കുവാൻ സംഘ്പരിവാർ നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ മതനിരപേക്ഷ കക്ഷികൾ ഒന്നിച്ച് നിൽക്കണമെന്നും സാംസ്കാരിക സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജാഫർ തങ്ങൾ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ്ഉസ്മാനലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
ഡോക്യുമെൻററി പ്രദർശനം സ്വിച്ച് ഓൺ കർമം കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് നിർവഹിച്ചു. നജിം കൊച്ചുകലുങ്ക് (മാധ്യമ പ്രവർത്തകൻ), റഹ്മത്ത് ഇലാഹി (തനിമ), അഡ്വ. ജലീൽ (ഇന്ത്യൻ ഇസ്ലാഹി സെൻറർ), നൗഫൽ പാലക്കാടൻ (ഒ.ഐ.സി.സി), ഷാഫി ചിറ്റത്തുപാറ (എസ്.ഐ.സി), ഷുഹൈബ് പനങ്ങാങ്ങര (കെ.എം.സി.സി), മുജീബ് മുത്താട്ട് എന്നിവർ സംസാരിച്ചു. സത്താർ താമരത്ത് ആമുഖ പ്രഭാഷണം നിർവഹിച്ചു. ബഷീർ താമരശ്ശേരി, റഫീഖ് മഞ്ചേരി, മുനീർ വാഴക്കാട്, ബഷീർ ഇരുമ്പുഴി, ഇസ്മാഈൽ താനൂർ, റഫീഖ് ചെറുമുക്ക്, കുഞ്ഞിപ്പ തവനൂർ, ഹനീഫ മൂർക്കനാട്, ഗഫൂർ വള്ളിക്കുന്ന്, നജ്മുദ്ദീൻ മഞ്ഞളാംകുഴി, ബാബു നെല്ലിക്കുത്ത് എന്നിവർ സംബന്ധിച്ചു. ഷാഫി തുവ്വൂർ സ്വാഗതവും അമീറലി പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

