ക്രിസ്റ്റൽ വൈ.എഫ്.സി ചാമ്പ്യൻസ് കപ്പ് റീം എഫ്.സി ജുബൈൽ ജേതാക്കൾ
text_fieldsക്രിസ്റ്റൽ വൈ.എഫ്.സി ചാമ്പ്യൻസ് കപ്പ് 2025-ൽ ജേതാക്കളായ റീം എഫ്.സി ജുബൈൽ ട്രോഫിയുമായി
ജുബൈൽ: യൂത്ത് ഫുട്ബാൾ ക്ലബിന്റെ നേതൃത്വത്തിൽ ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ നടന്ന ക്രിസ്റ്റൽ വൈ.എഫ്.സി. ചാമ്പ്യൻസ് കപ്പ് 2025ൽ റീം എഫ്.സി. ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീണ്ടു. ചാച്ചാ എഫ്.സി. ഖോബാറിനെ പരാജയപ്പെടുത്തിയാണ് റീം എഫ്.സി ജുബൈൽ കിരീടം ചൂടിയത്.
വിജയികൾക്ക് ക്രിസ്റ്റൽ ഇൻറർനാഷനൽ കമ്പനി സ്പോൺസർ ചെയ്ത ട്രോഫിയും കാഷ് പ്രൈസും അൽ സുബൈദി ലോയേഴ്സ് ആൻഡ് കൺസൽട്ടൻസ് കമ്പനി മാനേജിങ് ഡയറക്ടർ അഹമ്മദ് അൽ സുബൈദിയും ക്രിസ്റ്റൽ ഇൻറർനാഷനൽ ഡയറക്ടർ സയ്യിദ് സഹീറും ചേർന്ന് വിതരണം ചെയ്തു. റണ്ണറപ്പായ ചാച്ചാ എഫ്.സി ഖോബാറിനുള്ള ട്രോഫിയും കാഷ് പ്രൈസും മുഹമ്മദ് അൽ സുബൈദിയും ടൂർണമെൻറ് കൺവീനർ അബ്ദുല്ലാഹ് സഈദും ക്രിസ്റ്റൽ ഡയറക്ടർ സയ്യിദ് താസിമും ചേർന്ന് നൽകി.
ടൂർണമെന്റിന്റെ ആദ്യദിവസം റൈദാൻ ഗ്ലോബൽ ഗ്രൂപ്പ് ഡയറക്ടർ സിദ്ദീഖ് കിക്ക് ഓഫ് നിർവഹിച്ചു. വിജയികൾക്കുള്ള ട്രോഫികളുടെ പ്രകാശനം ജാബിർ അലി, മുഹമ്മദ് അലി, അലി റാസ എന്നിവർ ചേർന്ന് നിർവഹിച്ചു. ആദ്യ റൗണ്ട് മത്സരങ്ങളിൽ വിജയിച്ച് ക്രിസ്റ്റൽ വൈ.എഫ്.സി. ജുബൈൽ, റീം എഫ്.സി. ജുബൈൽ, ഡ്രെസ്സർ ചാലിയാർ എഫ്.സി. ദമ്മാം, ചാച്ചാ എഫ്.സി. ഖോബാർ എന്നിവർ സെമിഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായും ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പറായും റീം എഫ്.സിയുടെ ജുനൈസ് തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെൻറ് പ്ലെയറായി ചാച്ചാ എഫ്.സി. ഖോബാറിന്റെ ഷെഫിൻ അഹമ്മദും ടോപ്പ് സ്കോററായി മുഹമ്മദ് മാസും അർഹരായി. ഇവർക്കുള്ള ട്രോഫികൾ ജാബിർ അലി, റഫീഖ് അബ്ദുറഹ്മാൻ, സയ്യിദ് ശിഹാബ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
മത്സരങ്ങൾ വാഇൽ ഒമർ, ഷിഹാസ് താനൂർ, ഷിബിൻ സാലിഹ്, അർഷാദ്, ഷബാസ്, നിഹ്മത്തുല്ല എന്നിവർ നിയന്ത്രിച്ചു. ടൂർണമെന്റിന് അഹ്മദ് റാഷിദ്, അജിത് സ്പിൻഗർ, ബിലാൽ, ഷിബിൻഷാ, ആഷിഖ്, ഫൈസൽ, സഈദ്, ശമ്മാസ്, അബ്ദുറഹ്മാൻ, ഷഫീഖ്, സാലിഹ്, ഹസനുൽ ബന്ന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

