പ്രവാസത്തിന്റെ ആലസ്യത്തിൽ നിന്ന് അൽപം ആശ്വാസം; റയാൻ ഏരിയ കെ.എം.സി.സി കപ്പൽയാത്ര സംഘടിപ്പിച്ചു
text_fieldsറയാൻ ഏരിയ കെ.എം.സി.സി കപ്പൽയാത്രക്കിടെ നടത്തിയ സംസ്ക്കാരിക സമ്മേളനം ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: പ്രവാസ ജീവിതത്തിന്റെ ആലസ്യത്തിൽ നിന്ന് അൽപമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് വേണ്ടി റയാൻ ഏരിയ കെ.എം.സി.സി കപ്പൽയാത്ര സംഘടിപ്പിച്ചു. നിരവധി കുടുംബിനികളും കുട്ടികളും യാത്രയിൽ പങ്കെടുത്തു. ഹക്കീം അരിമ്പ്ര, ഫർസാന യാസർ, ജസീൽ കൂരാട്, അൽനഷ അൻവർ, മുജീബ് നിലമ്പൂർ, ഹസീന അഷ്റഫ്, ഫിറോസ് നിലമ്പൂർ എന്നിവർ അവതരിപ്പിച്ച സംഗീതനിശ സദസ്യർക്ക് ആവേശം പകർന്നു. കുട്ടികൾക്കായി മെമ്മറി ടെസ്റ്റ്, മ്യൂസിക്കൽ ബാൾ പാസിങ്, മിഠായി കലക്ഷൻ, ക്വിസ് പ്രോഗ്രാം, ഡാൻസ് തുടങ്ങിയവ നടന്നു. മുതിർന്നവർക്കുള്ള ചോദ്യത്തര കൗണ്ടിങ്, കപ്പ് ഫിക്സിങ് എന്നിവയും ഉണ്ടായിരുന്നു.
സിറാസ് കരുളായി, ജാവേദ് എടത്തനാട്ടുകര, ജംഷിദ് ബാബു പൂങ്ങോട്, ജാബിർ ചങ്കരത്ത്, റഫീഖ് പന്തല്ലൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ടി.പി. ശുഐബ്, പി.സി.എ. റഹ്മാൻ (ഇണ്ണി), ഇസ്മയിൽ മുണ്ടുപ്പറമ്പ്, സുബൈർ വട്ടോളി, മജീദ് അഞ്ചച്ചവിടി, സജ്ന ശുഐബ്, സാബിർ പാണക്കാട്, ഷബീർ അങ്ങാടിപ്പുറം, റഷീദ് അരിപ്ര, സലീം പാറപ്പുറം, അഫ്സൽ മലപ്പുറം തുടങ്ങിയവർ വിതരണം ചെയ്തു. കപ്പലിനകത്ത് ചേർന്ന സംസ്ക്കാരിക സമ്മേളനം പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു.
പി.സി.എ. റഹ്മാൻ (ഇണ്ണി), സാബിർ പാണക്കാട്, റഫീഖ് പന്തല്ലൂർ, സിറാസ് കരുളായ് എന്നിവർ സംസാരിച്ചു.സെക്രട്ടറി സുബൈർ വട്ടോളി സ്വാഗതവും ട്രഷറർ മജീദ് അഞ്ചച്ചവിടി നന്ദിയും പറഞ്ഞു. കുഞ്ഞുട്ടി പട്ടർകടവ്, സിറാസ് നിലമ്പൂർ, ഫസ്ലു മൂത്തേടം, സഫിയ്യ ഷംസുദ്ദീൻ, അൻവർ അഞ്ചച്ചവിടി, ഹസീന അഷ്റഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

