കിരീടാവകാശിയുടെ യു.എസ് സന്ദർശനം സൗദിയുടെ വിദേശനയം വെളിപ്പെടുത്തി -വാർത്താവിനിമയ മന്ത്രി
text_fieldsവാർത്ത മന്ത്രി സൽമാൻ അൽദോസരി
റിയാദ്: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അമേരിക്കൻ സന്ദർശനം സൗദി അറേബ്യയുടെ അന്താരാഷ്ട്ര നിലപാട് വ്യക്തമാക്കലാണെന്ന് വാർത്താവിനിമയ മന്ത്രി സൽമാൻ അൽദോസരി പറഞ്ഞു. നീതിന്യായ മന്ത്രി ഡോ. വാലിദ് അൽസംആനിക്കൊപ്പം റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൽദോസരി ഇക്കാര്യം വ്യക്തമാക്കിയത്. സന്ദർശനത്തിന് വ്യാപകവും വൻതോതിലുമുള്ള വാർത്താപ്രാധാന്യമാണ് ലഭിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കിരീടാവകാശിയുടെ വാഷിങ്ടൺ സന്ദർശനത്തിന് സോഷ്യൽ മീഡിയയിൽ 48 മണിക്കൂറിനുള്ളിൽ 400 കോടി കാഴ്ചക്കാരാണുണ്ടായത്. ഏകദേശം 5,000 അന്താരാഷ്ട്ര മാധ്യമങ്ങളും 130 രാജ്യങ്ങളിലെ 45-ലധികം ഭാഷകളിൽ 1,20,000 പ്രാദേശിക മാധ്യമങ്ങളും അത് പ്രസിദ്ധീകരിച്ചു. നിരവധി ദേശീയ സൂചകങ്ങളും അനവധി മേഖലകളിലെ നേട്ടങ്ങളും അൽദോസരി അവലോകനം ചെയ്തു. അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും വിശാലമായ വികസന, സാമ്പത്തിക, സാംസ്കാരിക, ടൂറിസം നേട്ടങ്ങൾ കൈവരിക്കുന്നതിനുമുള്ള സൗദിയുടെ തുടർച്ചയായ ശ്രമങ്ങളെ അദ്ദേഹം വാർത്താമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

