കിരീടാവകാശി-റൊണാൾഡോ ഹസ്തദാനം; വിഡിയോ വൈറൽ
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഹസ്തദാനംചെയ്യുന്നു
ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ കണ്ട് ഹസ്തദാനംചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പ്രമുഖ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തിങ്കളാഴ്ച റിയാദിൽ നടന്ന ‘ന്യൂ വേൾഡ് സ്പോർട്സ് കോൺഫറൻസിനിടയിലാണ് റൊണാൾഡോ കിരീടാവകാശിയെ കണ്ടത്.
ഇ-സ്പോർട്സ് ലോകകപ്പിന്റെ പ്രഖ്യാപനത്തിന് സാക്ഷ്യംവഹിച്ച സമ്മേളനത്തിനുശേഷമാണ് സൗദി ക്ലബായ അൽനസ്റിൽ ചേർന്ന പോർചുഗീസ് താരം സൗദി കിരീടാവകാശിയുമായി ഹസ്തദാനം ചെയ്തത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ വീണ്ടും കാണാനായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് റൊണാൾഡോ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
ഇ-സ്പോർട്സിന്റെ ഭാവിയെക്കുറിച്ചും അടുത്ത വർഷം സൗദിയിൽ നടക്കാനിരിക്കുന്ന ആദ്യത്തെ ഇ-സ്പോർട്സ് ലോകകപ്പിന്റെ സമാരംഭത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന സെഷന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റൊണാൾഡോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

