Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകി​രീ​ടാ​വ​കാ​ശി​യും...

കി​രീ​ടാ​വ​കാ​ശി​യും യു.​എ​സ് സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, ജാ​ക് സ​ള്ളി​വ​ൻ

റി​യാ​ദ്: സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും യു.​എ​സ് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ് ജാ​ക് സ​ള്ളി​വ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റി​യാ​ദും വാ​ഷി​ങ്ട​ണും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് ഇ​രു​വ​രും ജി​ദ്ദ​യി​ൽ ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​രു രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​യാ​യി. സ​മാ​ധാ​ന​പ​ര​വും കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും സ​മൃ​ദ്ധ​വും സു​സ്ഥി​ര​വു​മാ​യ പ​ശ്ചി​മേ​ഷ്യ​യോ​ടു​ള്ള പൊ​തു കാ​ഴ്ച​പ്പാ​ട്, യെ​മ​നി​ലെ സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത​മാ​യ അ​ന്ത്യം എ​ന്നി​വ വി​പു​ല​മാ​യ ച​ർ​ച്ച​യി​ലെ വി​ഷ​യ​ങ്ങ​ളാ​ണെ​ന്ന് സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വി​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​ദി സ​ന്ദ​ർ​ശ​ന വേ​ള​യി​ലെ വൈ​റ്റ് ഹൗ​സ് പ്ര​സ്താ​വ​ന​യെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ, പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ, അ​മേ​രി​ക്ക​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​മീ​റ റീ​മ ബി​ൻ​ത് ബ​ന്ദ​ർ ബി​ൻ സു​ൽ​ത്താ​ൻ, കാ​ബി​ന​റ്റ് അം​ഗ​വും സൗ​ദി ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ഡോ. ​മു​സൈ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​യ്ബാ​ൻ.

സ​ഹ​മ​ന്ത്രി​യും കാ​ബി​ന​റ്റ് അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ മാ​ലി​ക് അ​ൽ​ശൈ​ഖ്, പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട് (പി.​ഐ.​എ​ഫ്) ഗ​വ​ർ​ണ​ർ യാ​സി​ർ ബി​ൻ ഉത് മാൻ അ​ൽ റു​മ​യ്യാ​ൻ, സൗ​ദി​യി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ മൈ​ക്ക​ൽ റാ​റ്റ്‌​നി, നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ന്റെ (എ​ൻ.​എ​സ്‌.​സി) പ​ശ്ചി​മേ​ഷ്യ-​ഉ​ത്ത​രാ​ഫ്രി​ക്ക മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ ബ്രെ​റ്റ് മാ​ക്‌​ഗു​ർ​ക്ക്.

ഗ്ലോ​ബ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് എ​ന​ർ​ജി സെ​ക്യൂ​രി​റ്റി​യു​ടെ യു.​എ​സ് സ്‌​പെ​ഷ​ൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​മോ​സ് ജെ. ​ഹോ​ഷ്‌​സ്​​റ്റീ​ൻ, ദേ​ശീ​യ സു​ര​ക്ഷ കൗ​ൺ​സി​ൽ നി​യ​മോ​പ​ദേ​ഷ്​​ടാ​വ് ജേ​ക് ഫി​ലി​പ്‌​സ്, മു​തി​ർ​ന്ന ഉ​പ​ദേ​ഷ്​​ടാ​വ് അ​രി​യാ​ന ബെ​റെ​ൻ​ഗൗ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingcrown princeUS security advisor
News Summary - Crown Prince and US Security Advisor hold meeting
Next Story