Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ മേളയിൽ ജനത്തിരക്കേറുന്നു

text_fields
bookmark_border
ആദ്യ മൂന്ന് ദിനങ്ങളിൽ 41 ടൺ വിൽപന, 20,000 സന്ദർശകർ
സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ മേളയിൽ ജനത്തിരക്കേറുന്നു
cancel

ദോഹ: ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്‌മെന്റും ചേർന്ന് സംഘടിപ്പിക്കുന്ന 11ാമത് പ്രാദേശിക ഈത്തപ്പഴ മേളയിൽ ജനത്തിരക്കേറുന്നു. ആദ്യ മൂന്ന് ദിവസങ്ങളിൽ ഏകദേശം 20,000 സന്ദർശകരാണെത്തിയത്. ഈ ദിവസങ്ങളിൽ 41 ടൺ ഈത്തപ്പഴം വിറ്റഴിച്ചതായും മുൻസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. ജനപ്രിയ ഇനമായ ഖലാസ് ഈത്തപ്പഴമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. 17 ടൺ ഖലാസ് ഈത്തപ്പഴമാണ് മൂന്ന് ദിവസത്തിനകം വിറ്റുപോയത്. ഷിഷി, ഖെനൈസി ഇനങ്ങൾ 8.3 ടൺ വീതവും, ബർഹി ഉൾപ്പെടെയുള്ള മറ്റ് ഇനങ്ങൾ 4.2 ടൺ വീതവും വിറ്റഴിഞ്ഞു.

രാജ്യത്തെ കാർഷിക മേഖലയെ പിന്തുണക്കാനും പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രാദേശിക ഈത്തപ്പഴങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കാർഷിക സുസ്ഥിരത കൈവരിക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തവണത്തെ മേളയിൽ 114 പ്രാദേശിക ഫാമുകളും സീസണൽ പഴവർഗങ്ങൾ ലഭ്യമാക്കുന്ന 11 ഫാമുകളുമാണ് പങ്കെടുക്കുന്നത്.

സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിൽ ആരംഭിച്ച പ്രദർശനം ആഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 4 മണി മുതൽ രാത്രി ഒമ്പതുവരെയും, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 10 മണി വരെയുമാണ് പ്രവേശന സമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ മേളയിൽ ജനത്തിരക്കേറുന്നു
Next Story