ജനത്തിരക്കേറി സ്റ്റാളുകൾ
text_fieldsഉത്സവ നഗരിയിലെ സ്റ്റാളുകളുടെ കാഴ്ച
ജിദ്ദ: ‘ഹാര്‍മോണിയസ് കേരള’ ഉത്സവ നഗരിയിലെ വിവിധയിനം സ്റ്റാളുകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ബെസ്റ്റ് കാർഗോ, ഷറഫിയ്യ ട്രേഡിങ്, ചായക്കടകള്‍, അല്‍കബീര്‍ മീറ്റ്, സാഗര്‍ റസ്റ്റാറന്റ്, അക്ബര്‍ ട്രാവല്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളായിരുന്നു പ്രധാനപ്പെട്ടവ. പുറമെ ‘ഗള്‍ഫ് മാധ്യമ’ത്തിന്റെ ബ്യൂറോയും പത്രത്തിന്റെ പുതിയ സംരംഭമായ ‘മീഫ്രൻഡ്’ ആപ്പിന്റെ സ്റ്റാളും സജീവ സാന്നിധ്യം അറിയിച്ചു. വാർത്തകളും ഗൾഫ് മാധ്യമം ഇ-പേപ്പറും കൂടാതെ ദൈനംദിന ജീവിതത്തിന് ആവശ്യമായ മറ്റു നിരവധി സേവനങ്ങളും നൽകുന്ന ആപ്പാണ് ‘മീഫ്രൻഡ്’. അത് മൊബൈൽ ഫോണുകളിൽ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്ക് ഇ-പേപ്പർ ഉൾപ്പെടെ നിരവധി സേവനങ്ങള്‍ ഇപ്പോൾ സൗജന്യമായി ലഭിക്കുന്നുണ്ട്. സ്റ്റാളിൽ ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇത് നിരവധിയാളുകൾ ഉപയോഗപ്പെടുത്തി.
കലാപരിപാടികള്‍ അവസാനിച്ചശേഷം കാത്തിരുന്നവരെ ഭക്ഷ്യസ്റ്റാളുകൾക്ക് നിരാശപ്പെടുത്തേണ്ടിവന്നു. അല്അബീര് ഗ്രൂപ് ഒരു സ്റ്റാളിൽ മെഡിക്കൽ ക്ലിനിക്കും ഒരുക്കിയിരുന്നു. ഇവിടെനിന്ന് നിരവധി പേർ സൗജന്യ പരിശോധന സൗകര്യം പ്രയോജനപ്പെടുത്തി. പത്തിലേറെ നഴ്സുമാരും അല്അബീറിന്റെ തന്നെ രണ്ട് ആംബുലന്‍സുകളും അവിടെ സജ്ജീകരിച്ചിരുന്നു.
ബെസ്റ്റ് കാർഗോ, അക്ബര്‍ ട്രാവല്‍സ് എന്നീ സ്ഥാപനങ്ങളുടെ ലക്കി ഡ്രോയും ഫ്രൻഡി മൊബൈല്‍ കമ്പനിയുടെ വിവിധ ഓഫറുകളുമായി നഗരിയില്‍ സജീവമായി. നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് അക്ബര്‍ ട്രാവല്‍സ് സൗജന്യ എയര്‍ ടിക്കറ്റാണ് ഒരുക്കിയിരുന്നത്.
ബെസ്റ്റ് കാര്‍ഗോയുടെ ലക്കി ഡ്രോയില്‍ വിജയിച്ചവര്‍ക്ക് 20 കിലോ എയര്‍ കാര്‍ഗോ വഴി നാട്ടിലേക്ക് സൗജന്യമായി പാർസല്‍ അയക്കാന്‍ അവസരമൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

