Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിക്ക്​ ​േ​നരെ...

സൗദിക്ക്​ ​േ​നരെ അതിർത്തി കടന്നുള്ള ആക്രമണം: യു.എൻ സുരക്ഷ സമിതി അപലപിച്ചു

text_fields
bookmark_border
സൗദിക്ക്​ ​േ​നരെ അതിർത്തി കടന്നുള്ള ആക്രമണം: യു.എൻ സുരക്ഷ സമിതി അപലപിച്ചു
cancel

ജിദ്ദ: സൗദി അറേബ്യക്ക്​ നേരെ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ യു.എൻ സുരക്ഷ കൗൺസിൽ അംഗങ്ങൾ അപലപിച്ചു. ഈ മാസം എട്ടിന് ജിസാനിലെ കിങ്​ അബ്​ദുല്ല വിമാനത്താളവത്തിന്​ നേരെയുള്ള ആക്രമണവും അബ​ഹ വിമാനത്താവളം ലക്ഷ്യമിട്ടു നടത്തിയ ഡ്രോൺ ആക്രമണങ്ങളും അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാണിച്ചതായി സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഏദൻ ഉൾക്കടലിലെയും ചെങ്കടലിലെയും കപ്പലുകളുടെ സമുദ്ര സുരക്ഷക്ക്​ വലിയ ഭീഷണി ഉയർത്തുന്ന ആക്രമണ സംഭവങ്ങളെയും സമിതി അപലപിച്ചു. ഐക്യരാഷ്​ട്രസഭയുടെ യമൻ കാര്യ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗിന് കൗൺസിൽ അംഗങ്ങൾ പൂർണ പിന്തുണ അറിയിച്ചു.

യമനിൽ അടിയന്തരമായി വെടിനിർത്തണമെന്നും സംഭാഷണത്തിലൂടെ അഭിപ്രായ വ്യത്യാസം പരിഹരിക്കാനും അക്രമം നിരസിക്കാനും യോഗം ആഹ്വാനം ചെയ്​തു. യമൻ സർക്കാർ പിന്തുണച്ച സൗദി അറേബ്യയുടെ സമാധാന പ്രഖ്യാപനത്തെ ​​യോഗം സ്വാഗതം ചെയ്​തു.

സമാധാന പ്രക്രിയയിലെ പുരോഗതിയുടെ അഭാവം യമനിലെ തീവ്രവാദികൾ മുതലെടുക്കുമെന്ന ആശങ്ക യു.എൻ സുരക്ഷ കൗൺസിൽ യോഗം പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN Security Council
News Summary - Cross-border attack on Saudi Arabia: UN Security Council condemns
Next Story