Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right19 ദശലക്ഷം റിയാൽ...

19 ദശലക്ഷം റിയാൽ കവർന്ന കേസിൽ മൂന്ന്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
19 ദശലക്ഷം റിയാൽ കവർന്ന കേസിൽ മൂന്ന്​ പേർ അറസ്​റ്റിൽ
cancel

റിയാദ്​: ബാങ്കിലേക്ക്​ പണം മാറ്റുന്നതിനിടയിൽ ജീവനക്കാരെ അക്രമിച്ച്​ 19 ദശലക്ഷം റിയാൽ കവർന്ന കേസിൽ മൂന്ന്​ പേരെ അറസ്​റ്റ്​ ചെയ്​തതായി പൊലിസ്​ വക്​താവ്​ അറിയിച്ചു. ഒരു യമനി സ്വദേശിയെ പിന്തുടർന്ന്​ അറസ്​റ്റ്​ ചെയ്​തതിനെ തുടർന്ന്​ 15 ദശലക്ഷം റിയാൽ കണ്ടെടുത്തു. കഴിഞ്ഞ ഏപ്രിൽ  എട്ടിനായിരുന്നു റിയാദ്​ ഖാലിദ്​ ബിൻ അൽ വലീദ്​ ഹൈവേയിൽ വാഹനം തടഞ്ഞ്​ കവർച്ച നടന്നത്​. കവർച്ചക്കാരുടെ  അക്രമത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചിരുന്നു. മറ്റ്​ രണ്ട്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ്​ പ്രതികളെ അറസ്​റ്റ്​ ചെയ്​തത്​.
 നാൽപത്​കാരനായ യമനി സ്വദേശിയെ അറസ്​റ്റ്​ ചെയ്​തതോടെയാണ്​ പണം കണ്ടെടുക്കാനായത്​. എട്ട്​ മില്യൺ റിയാൽ ഇയാളുടെ താമസകേന്ദ്രത്തിൽ നിന്ന്​ കണ്ടെടുത്തു. കവർച്ചക്കുപയോഗിച്ച വാഹനം, പിസ്​റ്റളുകൾ, രണ്ട്​​ വീഡിയോ കാമറകൾ, ഒമ്പത്​ സെൽഫോണുകൾ, ഒമ്പത്​ യെമനി പാസ്​പോർട്ടുകൾ തുടങ്ങിയവ പിടിച്ചെടുത്തു. പ്രതികളെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiCrime Newsgulf newsmalayalam news
News Summary - crime-saudi-gulf news
Next Story