Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right700 ആടുകളെ...

700 ആടുകളെ മോഷ്​ടിച്ച  13 വിദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
700 ആടുകളെ മോഷ്​ടിച്ച  13 വിദേശികൾ അറസ്​റ്റിൽ
cancel

റിയാദ്​: റിയാദിലെ വിവിധ ഫാമുകളിൽ നിന്നായി 700 ആടുകളെ മോഷ്​ടിച്ച കേസിൽ പതിമൂന്ന്​ പ്രതികളെ പൊലിസ് അറസ്​റ്റ്​ ചെയ്​തു. ഇവരിൽ നിന്ന്​ തോക്കുകൾ ഉൾപെടെ ആയുധങ്ങളും പിടിച്ചെടുത്തു. ഫാമുകളിൽ നിന്ന്​ ആടുകൾ മോഷ്​ടിക്കപ്പെടുന്നതായി നിരവധി പരാതികൾ പൊലീസിന്​ ലഭിച്ചിരുന്നു. വിദേശികളാണ്​ മോഷ്​ടാക്കളെന്ന്​ ഫാം ഉടമകൾ പൊലീസിന്​ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്​  അന്വേഷണം ശക്​തമാക്കി. 10 എത്യോപ്യക്കാരും മൂന്ന്​ സുഡാനികളുമാണ്​ അറസ്​റ്റിലായത്​. 18^30 വയസിന്​ ഇടയിലുള്ളവരാണ്​ പ്രതികളെന്ന്​ പൊലീസ്​ അറിയിച്ചു. ഇവരെല്ലാവരും അനധികൃത താമസക്കാരാണെന്ന്​ പൊലീസ്​ കണ്ടെത്തി. യാതൊരു താമസ രേഖകളോ തിരിച്ചറിയൽ രേഖയോ ഇവർക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiCrime Newsgulf newsmalayalam news
News Summary - crime-saudi-gulf news
Next Story