ബത്ഹയിൽ മറ്റൊരു മലയാളിക്കും കവർച്ചക്കാരുടെ കുത്തേറ്റു
text_fieldsറിയാദ്: തിങ്കളാഴ്ച ബത്ഹയിൽ കവർച്ചക്കാരുടെ അക്രമത്തിൽ മറ്റൊരു മലയാളിക്കും കുത്തേറ്റതായി വെളിപ്പെടുത്തൽ. കണ്ണൂർ വടക്കുമ്പാട് സ്വദേശി റിജേഷിനെ കുത്തി പരിക്കേൽപിച്ച സംഘം അതിന് തൊട്ടുമുമ്പ് മലപ്പുറം ഒതായി സ്വദേശി ഫസലിനെയാണ് അക്രമിച്ചത്. സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായ ഫസലിന് നേരെ രാവിലെ 10ഒാടെ ബത്ഹ ശാര റെയിലിലെ സംനാൻ എന്ന വ്യാപാര സമുച്ചയത്തോട് ചേർന്നുള്ള ഗല്ലിയിൽ വെച്ചാണ് അക്രമണമുണ്ടായത്.
ഇവിടെയുള്ള ഗോഡൗണിൽ നിന്ന് കാറിൽ സാധനങ്ങൾ ലോഡ് ചെയ്ത് മുന്നോട്ട് എടുക്കുേമ്പാൾ പിന്നിൽ നിന്ന് സ്കൂട്ടറിൽ എത്തിയ സംഘം കാർ തങ്ങളുടെ സ്കൂട്ടറിൽ തട്ടിയെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. അക്രമികളാണെന്ന് മനസിലായി ഡോറും വിൻഡോ ഗ്ലാസും തുറക്കാതെ മുന്നോട്ട് ഒാടിച്ചുപോകാൻ ശ്രമിക്കുേമ്പാൾ അക്രമികളിൽ ഒരാൾ വലിയ കത്രിക ഗ്ലാസ് ലക്ഷ്യമാക്കി എറിഞ്ഞു. ഗ്ലാസ് തുളച്ച് അകത്തുവന്ന കത്രിക വലതു കൈത്തണ്ടയിൽ കൊണ്ട് രണ്ട് വലിയ മുറിവുകളുണ്ടായി. വീണ്ടും അക്രമിക്കാൻ വരുന്നത് കണ്ട് അതിവേഗത്തിൽ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് ഫൈസൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടി. കൈത്തണ്ടയിലെ മുറിവിൽ ഏഴ് തുന്നലിട്ടു. ഫൈസലിനെ അക്രമിച്ച ശേഷമാണ് സംഘം സമീപത്ത് ഫറസ്ദഖ് സ്ട്രീറ്റിൽ റിജേഷിനെയും അക്രമിച്ചത്. കത്തികൊണ്ടുള്ള അക്രമത്തിൽ നെറ്റിയിൽ മുറിവേറ്റിരുന്നു.
സ്വകാര്യ കമ്പനിയിൽ സെയിൽസ് റെപ്രസെേൻററ്റീവായ റിജേഷിെൻറ കൈയ്യിൽ നിന്ന് ലാപ്ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ, കമ്പനി രേഖകളടങ്ങിയ ഫയലുകൾ, ഫ്ലാറ്റിെൻറയും കാറിെൻറയും താക്കോലുകൾ എന്നിവ അക്രമികൾ കൊണ്ടുപോയിരുന്നു. പിടിച്ചുവാങ്ങിയ പഴ്സിൽ പണം ഇല്ലാതിരുന്നതാണ് അക്രമികളെ പ്രകോപിച്ചത്. കുപിതരായ അക്രമികൾ കത്തിയെടുത്ത് മുഖം ലക്ഷ്യമാക്കി ആഞ്ഞുകുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
