Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകവർച്ച സംഘം പൊലീസ്​...

കവർച്ച സംഘം പൊലീസ്​ പിടിയിൽ

text_fields
bookmark_border
കവർച്ച സംഘം പൊലീസ്​ പിടിയിൽ
cancel
camera_alt??????? ???????? ????????? ?????? ????

റിയാദ്​: കവർച്ചയും പിടിച്ചുപറിയും തൊഴിലാക്കിയ മൂന്നുപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. റിയാദ്​ നഗരത്തി​​െൻറ വിവിധ ഭാഗങ്ങളിൽ സ്​കൂട്ടറിൽ കറങ്ങി നടന്ന്​ അതിക്രമം കാട്ടുകയും കത്തിയും മറ്റും കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയും ചെയ്​ത സംഘത്തെ കുറിച്ച്​ ലഭിച്ച സൂചനകളുടെ അടിസ്​ഥാനത്തിൽ റിയാദ്​ പൊലീസ്​ പ്രത്യേക കുറ്റന്വേഷണ സംഘം രൂപവത്​കരിച്ച്​ നടത്തിയ തെരച്ചിലിനൊടുവിൽ പിടികൂടിയത്​.

വിശദാന്വേഷണത്തിൽ നഗരത്തിലെ വിവിധ പൊലീസ്​ സ്​റ്റേഷനുകളിൽ രജിസ്​റ്റർ ചെയ്​ത 101 കുറ്റകൃത്യങ്ങളിൽ ഇൗ സംഘത്തിന്​ പങ്കുണ്ടെന്ന്​ തിരിച്ചറിഞ്ഞു. തൊണ്ടിമുതലുകളായി പണം, മൊബൈൽ ഫോണുകൾ, ലാപ്​ടോപ്പ്​ കമ്പ്യൂട്ടറുകൾ, സ്വർണാഭരണങ്ങൾ, വാച്ചുകൾ, കത്തി, മറ്റായുധങ്ങൾ തുടങ്ങിയവ സംഘത്തിൽ നിന്ന്​ കണ്ടെത്തി. ഇവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiCrime Newsgulf newsmalayalam news
News Summary - crime-saudi-gulf news
Next Story