ബിനാമി ഇടപാടെന്ന് സംശയിക്കുന്ന 77 കേസുകൾ കണ്ടെത്തി
text_fieldsറിയാദ്: ബിനാമി ഇടപാടെന്ന് സംശയിക്കുന്ന 77 കേസുകൾ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബിനാമി ഇടപാടുകളെ ചെറുക്കുന്നതിന് 2452 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള ദേശീയ പ്രോഗ്രാം വ്യക്തമാക്കി.
നിയമലംഘകരെന്ന് പരിശോധിച്ചുറപ്പിക്കുന്നതിനും നിയമലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ അവർക്കെതിരെ പ്രതിരോധ ശിക്ഷകൾ പ്രയോഗിക്കുന്നതിനുമായി യോഗ്യതയുള്ള അധികാരികൾക്ക് ഇവരെ റഫർ ചെയ്തതായി പ്രോഗ്രാം വിശദീകരിച്ചു. സംശയത്തിന്റെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് 77 കേസുകൾ പിടികൂടിയത്.
വാണിജ്യ സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് പരിശോധന സന്ദർശനം ലക്ഷ്യമിടുന്നുവെന്നും പ്രോഗ്രാം പറഞ്ഞു.
ചില്ലറ വിൽപന മേഖലയിൽ പഴം, പച്ചക്കറി കടകൾ, വിലയേറിയ ലോഹങ്ങളുടെയും രത്നക്കല്ലുകളുടെയും കടകൾ, പുരുഷന്മാരുടെ സലൂണുകൾ, ഈത്തപ്പഴങ്ങളുടെ കടകൾ, ബഖാലകൾ, റസ്റ്റാറന്റുകൾ എന്നിവ ബിനാമി ഇടപാടെന്ന് സംശയിക്കുന്ന കേസിലുൾപ്പെടുന്നുവെന്നും പ്രോഗ്രാം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.