ക്രൗണ്‍ പ്രിന്‍സ് കപ്പ്: എട്ടാം തവണയും ഇത്തിഹാദിന് കിരീടം
text_fieldsജിദ്ദ: സൗദിയിലെ പ്രശസ്തമായ ക്രൗണ്‍സ് പ്രിന്‍സ് കപ്പ് ഫൈനലില്‍ ജിദ്ദയിലെ ഇത്തിഹാദ് ക്ളബ് ജേതാക്കളായി. മറുപടിയില്ലാത്ത ഒരു ഗോളിന് അല്‍ നസ് ര്‍ ക്ളബിനെ പരാജയപ്പെടുത്തിയാണ് ഇത്തിഹാദ് കപ്പില്‍ മുത്തമിട്ടത്. എട്ടാം തണവണയാണ് ഇത്തിഹാദ് ക്രൌണ്‍പ്രിന്‍സ് കപ്പ് സ്വന്തമാക്കുന്നത്. റിയാദിലെ കിംങ് ഫഹദ് സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ഫുട്ബാള്‍ പ്രേമികളെ സാക്ഷിയാക്കിയാണ് ഇത്തിഹാദിന്‍െറ പടക്കുതിരകള്‍ കപ്പുയര്‍ത്തിയത്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളത്തിലിറങ്ങിയ അല്‍ നസ്ര്‍ എഫ് സി പതിനാറാം മിനുട്ടില്‍ പിറന്ന ഏകപക്ഷീയമായ ഗോളിന് അടയറവ് പറയുകയായിരുന്നു.
ഇത്തിഹാദിന്‍റെ ഈജിപ്ത്യന്‍ താരം കഹ്റബ ആണ് ഗോള്‍ വല കുലുക്കിയത്. ഗോള്‍ മടക്കാന്‍ സൗദിയുടെ മഞ്ഞപ്പടക്ക് കളിയുടെ അവസാന നിമിഷം വരെ നിരവധി അവസരം ലഭിച്ചെങ്കിലും വലകുലുക്കാനായില്ല. സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
ഇത്തിഹാദ് ക്ളബ് പ്രസിഡന്‍റ് ഹാത്വിം ബാഷന്‍, ക്യാപ്റ്റന്‍ അദ്നാന്‍ ഫല്ലാത്ത എന്നിവര്‍ കപ്പ് ഏറ്റുവാങ്ങി. രണ്ടാ കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഫൈനല്‍ വീക്ഷിക്കാനത്തെിയിരുന്നു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ഇത്തിഹാദ് ക്ളബിന് അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
